രാജസ്ഥാനിലെ ജയ്പുരിലുള്ള ഭാരതീയ പശുപാലൻ നിഗം ലിമിറ്റഡിൽ പഞ്ചായത്ത് പശുസേവക്, ഡിസ്ട്രിക് എക്സ്റ്റൻഷൻ ഓഫീസർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 12,981 ഒഴിവുണ്ട്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ബിഹാർ, ജാർഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ആന്ധ്ര പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിലായാണ് ഒഴിവുകൾ.
4പഞ്ചായത്ത് പശുസേവക്: ഒഴിവ്-10376. ശമ്പളം: 28500 രൂപ. യോഗ്യത: പത്താംക്ലാസ് ജയം. പ്രായം: 18-40. 4തെഹ്സിൽ ഡെവലപ്മെന്റ് ഓഫീസർ: ഒഴിവ്-2121. ശമ്പളം: 40,000 രൂപ. യോഗ്യത: പ്ലസ്ടു ജയം. പ്രായം: 21-40
4ഡിസ്ട്രിക് എക്സ്റ്റൻഷൻ ഓഫീസർ: ഒഴിവ്-440. ശമ്പളം: 50,000 രൂപ. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായം: 25-40. 4ചീഫ് പ്രോജക്ട് ഓഫീസർ: ഒഴിവ്-44. ശമ്പളം: 75000 രൂപ.യോഗ്യത: എംവിഎസ്സി/എംബിഎ/സിഎസ്/സി.എ/എംടെക്/എംഎസ്സി. പ്രായം: 40-65.
തെരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷ നടത്തിയാവും തെരഞ്ഞെടുപ്പ്. സ്വന്തമായോ കംപ്യൂട്ടർ സെന്ററുകൾ മുഖാന്തരമോ പരീക്ഷയെഴുതാം. പരീക്ഷയുടെ ലിങ്ക് ഉദ്യോഗാർഥിക്ക് ലഭിക്കുന്നതാണ്. ഹിന്ദി, ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം എന്നിവയടങ്ങുന്നതാണ് സിലബസ്. ആകെ 50 ചോദ്യങ്ങളുണ്ടാവും. ശരിയുത്തരത്തിന് ഒരു മാർക്ക് ലഭിക്കും.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിരിക്കുന്ന മാതൃകയിൽ ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
അവസാന തീയതി: മേയ് 11. വിശദവിവരങ്ങൾക്ക് www. bharatiya pashupalan.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.