C-DAC 848 പ്രോജക്ട് സ്റ്റാഫ്
Wednesday, June 11, 2025 2:38 PM IST
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിനു (CDAC) കീഴിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള സെന്ററുകളിൽ പ്രോജക്ട് സ്റ്റാഫ് ആകാൻ അവസരം. 848 ഒഴിവ്. തിരുവനന്തപുരത്ത് 56 ഒഴിവുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജൂൺ 20 വരെ.
സെന്ററുകളും ഒഴിവും: ബംഗളൂരു311, നോയിഡ128, ഹൈദരാബാദ്93, പൂന88, ചെന്നൈ87, തിരുവനന്തപുരം56, ഡൽഹി24, നോർത്ത് ഈസ്റ്റ്19, പട്ന19, മുംബൈ12, മൊഹാലി9, കോൽക്കത്ത 2.
യോഗ്യത: ബിഇ/ബിടെക്/എംഇ/എംടെക്/പിജി/പിഎച്ച്ഡി, 09 വർഷ പരിചയം.
തിരുവനന്തപുരത്തെ അവസരങ്ങൾ: പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എൻജിനിയർ, പ്രോജക്ട് മാനേജർ, സീനിയർ പ്രോജക്ട് എൻജിനിയർ.
യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾ : www.cdac.in