ബംഗാളിലെ വിശ്വഭാരതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ്/അസോസിയേറ്റ് പ്രഫസർ തസ്തികകളിലായി 117 ഒഴിവ്. നേരിട്ടുള്ള നിയമനം. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഷയങ്ങൾ: ജ്യോഗ്രഫി, ഹിസ്റ്ററി, ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്സ്, ഫിലോസഫി ആൻഡ് കംപാരറ്റീവ് റിലീജിയൻ, എൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ ആൻഡ് ആർക്കിയോളജി, ആന്ത്രപ്പോളജി, വുമൺസ് സ്റ്റഡീസ് സെന്റർ, ബംഗാളി, ഇംഗ്ലീഷ്, സംസ്കൃതം, ചൈനീസ്, ഹിന്ദി, ജാപ്പനീസ്,
മോഡേൺ യൂറോപ്യൻ, ഇന്തോ ടിബറ്റൻ ഡീംസ്, മാത്സ്, ബോട്ടണി, സുവോളജി, ബയോടെക്നോളജി, എൻവയോൺമെന്റൽ സ്റ്റഡീസ്, കംപ്യൂട്ടർ ആൻഡ് സിസ്റ്റം സയൻസസ്, എജ്യുക്കേഷൻ, അഗ്രോണമി, ജെനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിംഗ്, ഹോർട്ടികൾച്ചർ ആൻഡ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി, അഗ്രികൾചറൽ എക്സ്റ്റൻഷൻ,
അഗ്രികൾച്ചറൽ ഇക്കണോമിക്സ്, സോഷ്യൽ വർക്ക്, ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്സ്റ്റൻഷൻ, ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസ്, യോഗിക് ആർട്ട് ആൻഡ് സയൻസ്, ഗ്രാഫിക് ആർട്ട്, പെയിന്റിംഗ് തുടങ്ങി നൂറോളം വിഷയങ്ങളിൽ.
www.visva-bharati.ac.in
വല്ലഭ്ഭായ് പട്ടേൽ വാഴ്സിറ്റി: 61 ഒഴിവ്
മീററ്റിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ ആൻഡ് ടെക്നോളജിയിൽ പ്രഫസർ, അസോസിയേറ്റ്/ അസിസ്റ്റന്റ് പ്രഫസറുടെ 42 ഒഴിവ്.
ഓൺലൈൻ അപേക്ഷ ജൂൺ 30 വരെ. അവസരം ഹോർട്ടികൾച്ചർ, പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് ഫുഡ് പ്രോസസിംഗ്, ടെക്നോളജി, അഗ്രികൾച്ചർ, ബയോടെക്നോളജി, വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കോളജുകളിൽ.
സർദാർ വല്ലഭ്ഭായ് പട്ടേൽ യൂണിവേഴ്സിറ്റിയുടെ വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കോളജിൽ പ്രഫസർ, അസോസിയേറ്റ്/അസിസ്റ്റന്റ് പ്രഫസറുടെ 19 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂൺ 30 വരെ.
www.svpuat.edu.in