ഡൽഹിയിലെ റിക്രൂട്ട്മെന്റ് ആൻഡ് അസസ്മെന്റ് സെന്റർ (RAC) 148 സയന്റിസ്റ്റ് ബി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള വിഭാഗങ്ങൾ: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, മെറ്റീരിയൽ എൻജി./മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിംഗ്/മെറ്റലർജിക്കൽ എൻജിനിയറിംഗ്,
ഫിസിക്സ്, കെമിസ്ട്രി, കെമിക്കൽ എൻജിനിയറിംഗ്, എയ്റോനോട്ടിക്കൽ/എയ്റോസ്പേസ് എൻജിനിയറിംഗ്, മാത്സ്, സിവിൽ എൻജിനിയറിംഗ്, ബയോ മെഡിക്കൽ എൻജിനിയറിംഗ്, എന്റമോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ക്ലിനിക്കൽ സൈക്കോളജി, സൈക്കോളജി.
യോഗ്യത: എൻജിനിയറിംഗ് വിഷയങ്ങളിൽ ബിരുദം/സയൻസ് വിഷയങ്ങളിൽ പിജി നിശ്ചിത ഗേറ്റ് സ്കോർ. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും എഴുതിയവർക്കും അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച കൂടുതൽവിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.
ഫീസ്: 100 രൂപ. എസ്സി/എസ്ടി/ഭിന്ന ശേഷിക്കാർ/സ്ത്രീകൾക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം. https://rac.gov.in