ഐഐടി ബോംബെ: 56 ഒഴിവ്
Tuesday, June 3, 2025 1:34 PM IST
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിൽ വിവിധ തസ്തികകളിലായി 56 ഒഴിവ്. ഓൺലൈനിൽ അപേക്ഷിക്കാം. അവസാന തീയതി ജൂൺ 13. ജൂണിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികയിൽ മാത്രം 50 ഒഴിവുണ്ട്.
ജൂണിയർ എൻജിനിയർ (2), ടെക്നിക്കൽ സൂപ്രണ്ട് (2), ജൂണിയർ ട്രെയിൻഡ് ടീച്ചർ (1), പ്രൈമറി ടീച്ചർ ഗ്രേഡ്1 (1) എന്നീ തസ്തികകളിലാണ് മറ്റ് ഒഴിവുകൾ.
വിശദവിവരങ്ങൾക്ക്: www.iitb.ac.in