തീ​​ര​​സം​​ര​​ക്ഷ​​ണ സേ​​ന​​യി​​ൽ യാ​​ന്ത്രി​​ക്
എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ​​ക്കാ​​ർ​​ക്കു കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ യാ​​ന്ത്രി​​കാ​​വാ​​ൻ അ​​വ​​സ​​രം. 1/2018 ബാ​​ച്ചി​​ലേ​​ക്കാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കാ​​ണ് അ​​വ​​സ​​രം. 2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ പ​​രി​​ശീ​​ല​​നം ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. കേ​​ര​​ള​​ത്തി​​ൽ കൊ​​ച്ചി​​യി​​ലാ​​ണു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മു​​ള്ള​​ത്. മും​​ബൈ, ചെ​​ന്നൈ, കോ​​ൽ​​ക്ക​​ത്ത, വി​​ശാ​​ഖ​​പ​​ട്ട​​ണം, ഗാ​​ന്ധി​​ന​​ഗ​​ർ, നോ​​യി​​ഡ, ഒ​​റീ​​സ എ​​ന്നി​​വ​​ട​​ങ്ങ​​ളി​​ലാ​​ണു മ​​റ്റു പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ. യോ​​ഗ്യ​​ത: മെ​​ട്രി​​ക്കു​​ലേ​​ഷ​​നും കു​​റ​​ഞ്ഞ​​ത് 60% മാ​​ർ​​ക്കോ​​ടെ മെ​​ക്കാ​​നി​​ക്ക​​ൽ/​​ഇ​​ല​​ക്ട്രി​​ക്ക​​ൽ/​​ഇ​​ല​​ക്ട്രോ​​ണി​​ക് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ത്രി​​വ​​ത്സ​​ര ഡി​​പ്ലോ​​മ​​യും (ദേ​​ശി​​യ ത​​ല​​ത്തി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ സ്പോ​​ർ​​ട്സ് താ​​ര​​ങ്ങ​​ൾ​​ക്കും കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ സ​​ർ​​വീ​​സി​​ലി​​രി​​ക്കെ മ​​രി​​ച്ച​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കും മാ​​ർ​​ക്കി​​ൽ അ​​ഞ്ചു ശ​​ത​​മാ​​നം ഇ​​ള​​വു ല​​ഭി​​ക്കും).

പ്രാ​​യം: 1996 ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നും 2000 ജൂ​​ലൈ 31നും ​​മ​​ധ്യേ ജ​​നി​​ച്ച​​വ​​രാ​​ക​​ണം. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി​​ക്കു മൂ​​ന്നും വ​​ർ​​ഷം ഉ​​യ​​ർ​​ന്ന പ്രാ​​യ​​പ​​രി​​ധി​​യി​​ൽ ഇ​​ള​​വു​​ണ്ട്.
ശ​​ന്പ​​ളം: തു​​ട​​ക്ക​​ത്തി​​ൽ 20,000 രൂ​​പ. കൂ​​ടാ​​തെ മ​​റ്റാ​​നു​​കൂ​​ല്യ​​ങ്ങ​​ളും ല​​ഭി​​ക്കും.

ശാ​​രീ​​രി​​ക യോ​​ഗ്യ​​ത: ഉ​​യ​​രം- കു​​റ​​ഞ്ഞ​​ത് 157 സെ.​​മീ., നെ​​ഞ്ച​​ള​​വ്- ആ​​നു​​പാ​​തി​​കം, കു​​റ​​ഞ്ഞ​​ത് അ​​ഞ്ചു സെ.​​മീ. വി​​കാ​​സം. തൂ​​ക്കം ഉ​​യ​​ര​​ത്തി​​നും പ്രാ​​യ​​ത്തി​​നും ആ​​നു​​പാ​​തി​​കം.

മികച്ച കാ​​ഴ്ച​​ശ​​ക്തി. സാ​​ധാ​​ര​​ണ കേ​​ൾ​​വി​​ശ​​ക്തി​​യും ആ​​രോ​​ഗ്യ​​മു​​ള്ള പ​​ല്ലു​​ക​​ളും ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. അം​​ഗ​​വൈ​​ക​​ല്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​ക​​രു​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: തെ​​ര​​ഞ്ഞെ​​ടു​​പ്പു കേ​​ന്ദ്ര​​ത്തി​​ൽ ഉ​​ദ്യോ​​ഗാ​​ർ​​ഥി നേ​​രി​​ട്ടെ​​ത്ത​​ണം. എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രീ​​ക്ഷ, ഇ​​ന്‍റ​​ർ​​വ്യൂ എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. മെ​​ഡി​​ക്ക​​ൽ പ​​രി​​ശോ​​ധ​​ന​​യു​​മു​​ണ്ടാ​​കും.

കാ​​യി​​ക​​ക്ഷ​​മ​​താ പ​​രീ​​ക്ഷ​​യി​​ൽ ഏ​​ഴു മി​​നി​​റ്റി​​ൽ 1.6 കി.​​മീ. ഓ​​ട്ടം, 20 സ്ക്വാ​​റ്റ്അ​​പ്, 10 പു​​ഷ്അ​​പ് എ​​ന്നി​​വ​​യു​​ണ്ടാ​​കും.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: www.joincoast guard.org എ​​ന്ന വെ​​ബ്സൈ​​റ്റ് മു​​ഖേ​​ന ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്ക​​ണം. അ​​പേ​​ക്ഷ​​യി​​ൽ നി​​ശ്ചി​​ത സ്ഥാ​​ന​​ത്തു തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന ബ്രാ​​ഞ്ച് രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ഇ-​​മെ​​യി​​ൽ വി​​ലാ​​സം നി​​ർ​​ബ​​ന്ധ​​മാ​​ണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13.