ഐസിഫോസ് ഐഒടിയില്‍ സമ്മര്‍ സ്‌കൂള്‍
കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഫ്രീ ​ആ​ൻ​ഡ് ഓ​പ്പ​ണ്‍ സോ​ഴ്സ് സോ​ഫ്റ്റ്‌​വേ​ർ (ഐ​സി​ഫോ​സ്) സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വേ​ർ പ്ര​ചാ​ര​ണ​ത്തി​നാ​യി മേ​യ് 21 മു​ത​ൽ 31 വ​രെ ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് (ഐ​ഒ​ടി)-​ൽ ​സ​മ്മ​ർ സ്കൂ​ൾ പ​രി​ശീ​ല​ന പ​രി​പാ​ടി കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

സാ​ങ്കേ​തി​ക വി​ദ്യാ മേ​ഖ​ല​യി​ൽ സ്വ​ത​ന്ത്ര സോ​ഫ്റ്റ്‌​വേ​ർ അ​വ​ബോ​ധ​വും ലിം​ഗ​സ​മ​ത്വ​വും മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ഐ​സി​ഫോ​സി​ന്‍റെ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സ​മ്മ​ർ സ്കൂ​ൾ. ഈ ​വി​ഷ​യ​ത്തി​ൽ ദേ​ശീ​യ-​സം​സ്ഥാ​ന ത​ല​ങ്ങ​ളി​ലു​ള്ള വി​ദ​ഗ്ധ​രാ​ണ് ക്ലാ​സെ​ടു​ക്കു​ന്ന​ത്. പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള സെ​ഷ​നു​ക​ൾ, പ​ങ്കെ​ടു​ക്കു​ന്ന​വ​രും ക്ലാ​സെ​ടു​ക്കു​ന്ന​വ​രും ഉ​ൾ​പ്പെ​ടു​ന്ന ശൃം​ഖ​ലാ രൂ​പീ​ക​ര​ണം, പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ശേ​ഷി​വി​ക​സ​ന​ത്തി​നു​ള്ള പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും സ​മ്മ​ർ സ്കൂ​ളി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

കു​റ​ഞ്ഞ ഊ​ർ​ജം ഉ​പ​യോ​ഗി​ക്കു​ന്ന​തും വി​വ​ര​വി​നി​മ​യ രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​തു​മാ​യ ലോ​റ​വാ​ൻ ( LoRaWAN) കം​പ്യൂ​ട്ട​ർ ശൃം​ഖ​ല​യു​ടെ ഉ​പ​യോ​ഗ​വും പ്ര​തി​ഷ്ഠാ​പ​ന​വും, വി​വി​ധ പ്രോ​ജ​ക്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന വി​ശ​ദീ​ക​ര​ണം എ​ന്നി​വ കോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​യി ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. 30 സീ​റ്റു​ക​ളു​ണ്ട്. പ​കു​തി വ​നി​ത​ക​ൾ​ക്ക് നീ​ക്കി​വ​ച്ചി​രി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ http://schoo ls.icfoss.org/ ൽ ​ ആ​റി​നു മു​ന്പ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +91 73566 10110 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.