പ്രി​യ​ങ്ക ചോ​പ്ര​യു​ടെ സി​റ്റ​ഡ​ൽ; ട്രെ​യി​ല​ർ
Friday, March 31, 2023 4:58 PM IST
പ്രി​യ​ങ്ക ചോ​പ്ര ജോ​നാ​സും റി​ച്ചാ​ർ​ഡ് മാ​ഡ​നും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​റ്റ​ഡ​ൽ സീ​രി​സി​ന്‍റെ പു​തി​യ ട്രെ​യി​ല​ർ പു​റ​ത്തി​റ​ക്കി. ആ​മ​സോ​ൺ പ്രൈം ​വ​ഴി റി​ലീ​സ് ചെ​യ്യു​ന്ന സീ​രി​സ് ഏ​പ്രി​ൽ 28 മു​ത​ൽ സ്ട്രീം ​ചെ​യ്തു തു​ട​ങ്ങും.

ഓ​രോ ആ​ഴ്ച​യി​ലും ഓ​രോ എ​പ്പി​സോ​ഡ് വീ​ത​മാ​കും സീ​രി​സി​ൽ ഇ​റ​ക്കു​ക. ഗെ​യിം ഓ​ഫ് ത്രോ​ൺ​സി​ലെ റോ​ബ് സ്റ്റാ​ർ​ക്കി​ന്‍റെ വേ​ഷം അ​വ​ത​രി​പ്പി​ച്ച റി​ച്ചാ​ൽ​ഡ് മാ​ഡ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.



അ​വ​ഞ്ചേ​ഴ്‍​സ് ഇ​ൻ​ഫി​നി​റ്റി വാ​ർ, എ​ൻ​ഡ് ഗെ​യിം തു​ട​ങ്ങി​യ ഹോ​ളി​വു​ഡ് സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​രാ​യ റൂ​സോ ബ്ര​ദേ​ഴ്‍​സ് നി​ർ​മാ​താ​ക്ക​ളാ​കു​ന്ന സീ​രീ​സാ​ണ് ഇ​ത്.

സ്വ​ത​ന്ത്ര ആ​ഗോ​ള​ചാ​ര ഏ​ജ​ൻ​സി​യാ​യ സി​റ്റ​ഡ​ലി​ന്‍റെ ത​ക​ർ​ച്ച​യും സി​റ്റ​ഡ​ലി​ന്‍റെ പ​ത​ന​ത്തോ​ടെ ര​ക്ഷ​പെ​ട്ട ഏ​ജ​ന്‍റു​മാ​രാ​യ മേ​സ​ൺ കെ​യ്‌​നും നാ​ദി​യ സി​നും അ​വ​രു​ടെ ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ച് അ​റി​യാ​തെ പു​തി​യ ഐ​ഡ​ന്‍റി​റ്റി​ക​ൾ​ക്ക് കീ​ഴി​ൽ പു​തി​യ ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തു​മാ​ണ് സി​രീ​സി​ന്‍റെ പ്ര​മേ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.