നെ​പ്പോ​ളി​യ​നാ​യി വാ​ക്വി​ൻ ഫീ​നി​സ്ക്സ്; റി​ഡ്‌​ലി സ്കോ​ട്ടി​ന്‍റെ സം​വി​ധാ​നം; ട്രെ​യി​ല​ർ
Wednesday, July 12, 2023 2:53 PM IST
ഫ്ര​ഞ്ച് ച​ക്ര​വ​ർ​ത്തി നെ​പ്പോ​ളി​യ​ൻ ബോ​ണ​പ്പാ​ർ​ട്ടി​ന്‍റെ ജീ​വി​ത​ക​ഥ പ്ര​മേ​യ​മാ​ക്കി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ‘നെ​പ്പോ​ളി​യ​ൻ’ ട്രെ​യി​ല​ർ എ​ത്തി. റി‍‌‍​ഡ്‌​ലി സ്കോ​ട്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ.

നെ​പ്പോ​ളി​യ​ന്‍റെ അ​ധി​കാ​ര ശ​ക്തി​യും എം​പ്രൈ​സ് ജോ​സ​ഫൈ​നു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ണ​യ​വു​മൊ​ക്കെ​യാ​ണ് സി​നി​മ​യി​ൽ പ​റ​യു​ന്ന​ത്. നെ​പ്പോ​ളി​യ​നാ​യി വാ​ക്വി​ൻ ഫീ​നി​സ്ക്സും ജോ​സ​ഫൈ​നാ​യി വ​നേ​സ കി​ർ​ബി​യും എ​ത്തു​ന്നു.



ത​ഹ​ർ റ​ഹിം, ബെ​ൻ മൈ​ൽ​സ്, മാ​ത്യു നീ​ഥം എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. സോ​ണി പി​ക്ചേ​ഴ്സാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. ന​വം​ബ​ർ 22ന് ​ചി​ത്രം അ​മേ​രി​ക്ക​യി​ൽ റി​ലീ​സി​നെ​ത്തും.

ദ് ​ലാ​സ്റ്റ് ഡു​വ​ൽ, ഹൗ​സ് ഓ​ഫ് ഗു​ച്ചി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം റി​ഡ്‍​ലി സ്കോ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.