സ്ട്രേ​ഞ്ച​ർ തിം​ഗ്സ് സീരിസ് തുടർച്ച; സ്പി​ൻ ഓ​ഫ് വ​രു​ന്നു
Friday, July 8, 2022 3:54 PM IST
നെ​റ്റ്ഫ്ളി​ക്സി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് സീ​രീ​സാ​യ സ്ട്രേ​ഞ്ച​ർ തിം​ഗ്സി​ന് തു​ട​ർ​ച്ച പ്ര​ഖ്യാ​പി​ച്ച് സം​വി​ധാ​യ​ക​രാ​യ ഡ​ഫ​ർ സ​ഹോ​ദ​രൻമാ​ർ. 2023-ൽ ​പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന പ​ര​ന്പ​ര​യു​ടെ അ​ഞ്ചാം സീ​സ​ണ് ശേ​ഷ​മാ​യി​രി​ക്കും സ്പി​ൻ ഓ​ഫ് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തു​ക.

സ​യ​ൻ​സ് ഫി​ക്ഷ​ൻ സീ​രീ​സാ​യ സ്ട്രേ​ഞ്ച​ർ തിം​ഗ്സി​ന്‍റെ ക​ഥാ​പ​ശ്ചാ​ത്ത​ലം ഉ​പ​യോ​ഗി​ച്ചു​ള്ള സ്വ​ത​ന്ത്ര ആ​വി​ഷ്കാ​ര​മാ​യി​രി​ക്കും പു​തി​യ പ​ര​ന്പ​ര. സ്ട്രേ​ഞ്ച​ർ തിം​ഗ്സ് സീ​രീ​സി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ സ്പി​ൻ ഓ​ഫി​ൽ ഉ​ണ്ടാ​യി​രി​ക്കി​ല്ല. 2024- ൽ ​പു​റ​ത്തി​റ​ങ്ങു​മെ​ന്ന് ക​രു​തു​ന്ന സ്പി​ൻ ഓ​ഫി​നെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ഡ​ഫ​ർ സ​ഹോ​ദ​രൻമാ​ർ നെ​റ്റ​ഫ്ലി​ക്സു​മാ​യി ചേ​ർ​ന്ന് അ​ഞ്ച് പു​തി​യ പ്രൊ​ജ​ക്ടു​ക​ൾ നി​ർ​മി​ക്കാ​ൻ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചിരുന്നു. സ്റ്റീ​ഫ​ൻ കിം​ഗി​ന്‍റെ ’ദ ​ടാ​ലി​സ്മാ​ൻ’ എ​ന്ന നോ​വ​ലും ഇ​വ​ർ പ​ര​ന്പ​ര​യാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.