മാ​ന്ത്രി​ക ലോ​കം മി​ഴി​തു​റ​ക്കു​ന്നു: "ഹൗ​സ് ഓ​ഫ് ദ ​ഡ്രാ​ഗ​ണ്‍' ട്രെ​യി​ല​ർ പു​റ​ത്ത്
Thursday, July 21, 2022 11:58 AM IST
സൂ​പ്പ​ർ ഹി​റ്റ് പ​ര​ന്പ​ര​യാ​യ ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സി​ലെ മാ​യി​ക ലോ​ക​ത്തി​ന്‍റെ ച​രി​ത്രം പ​റ​യു​ന്ന "ഹൗ​സ് ഓ​ഫ് ദ ​ഡ്രാ​ഗ​ണ്‍' എ​ന്ന പ​ര​ന്പ​ര​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത്.

ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സി​ന്‍റെ "പ്രീ​ക്വ​ൽ' പ​ര​ന്പ​ര​യാ​യി​യാ​ണ് ഹൗ​സ് ഓ​ഫ് ദ ​ഡ്രാ​ഗ​ണി​നെ നി​ർ​മാ​താ​ക്ക​ളാ​യ എ​ച്ച്ബി​ഓ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജോ​ർ​ജ് ആ​ർ.​ആ​ർ. മാ​ർ​ട്ടി​ന്‍റെ "ഫ​യ​ർ ആ​ൻ​ഡ് ബ്ല​ഡ്' എ​ന്ന നോ​വ​ൽ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​ത്ത് എ​പ്പി​സോ​ഡ് പ​ര​ന്പ​ര ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഡ്രാ​ഗ​ണു​ക​ളെ​യും അ​ഗ്നി​യെ​യും നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ന്ന ടാ​ർ​ഗ​റെ​യ്ൻ വം​ശ​ത്തി​ലെ അ​ധി​കാ​ര വ​ടം​വ​ലി​യും "അ​യ​ണ്‍ ത്രോ​ണ്‍' പി​ടി​ച്ച​ട​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളും പ​ര​ന്പ​ര കാ​ട്ടി​ത്ത​രു​മെ​ന്ന് ട്രെ​യി​ല​ർ സൂ​ചി​പ്പി​ക്കു​ന്നു.



എ​മ്മ ഡാ​ർ​സി, മാ​റ്റ് സ്മി​ത്ത്, ഒ​ലി​വി​യ കു​ക്ക്, അ​ലി​സ​ന്‍റ് ഹൈ​റ്റ​വ​ർ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഹൗ​സ് ഓ​ഫ് ദ ​ഡ്രാ​ഗ​ണ്‍ ഇ​ന്ത്യ​യി​ലെ പ്രേ​ക്ഷ​ക​ർ​ക്ക് ഓ​ഗ​സ്റ്റ് 22 മു​ത​ൽ ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ൽ ആ​സ്വ​ദി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.