ജോ​ൺ​വി​ക്ക് താ​രം ലാ​ൻ​സ് റെ​ഡി​ക് അ​ന്ത​രി​ച്ചു
Saturday, March 18, 2023 11:22 AM IST
ഹോ​ളി​വു​ഡ് ന​ട​ൻ ലാ​ൻ​സ് സോ​ള​മ​ൻ റെ​ഡി​ക്(60) അ​ന്ത​രി​ച്ചു. ജോ​ൺ വി​ക്ക് സി​നി​മ​യി​ലെ കാ​രോ​ൺ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ‌​യ താ​ര​മാ​ണ് ലാ​ൻ​സ്. ജോ​ൺ​വി​ക്കി​ന്‍റെ നാ​ലാം ഭാ​ഗം റി​ലീ​സി​നൊ​രു​ങ്ങു​മ്പോ​ഴാ​ണ് റെ​ഡി​ക്കി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​ട​വാ​ങ്ങ​ൽ.

1998ൽ ​ഗ്രേ​റ്റ് എ​ക്സ​പെ​ക്റ്റേ​ഷ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് റെ​ഡി​ക് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തു​ന്ന​ത്. 2014ൽ ​ജോ​ൺ വി​ക്ക് സി​നി​മ​യി​ൽ കാ​രോ​ൺ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ജോ​ൺ​വി​ക്ക് നാ​ലാം ഭാ​ഗ​ത്തി​ലും ഇ​തേ ക​ഥാ​പാ​ത്ര​മാ​യി റെ​ഡി​ക് എ​ത്തു​ന്നു​ണ്ട്.

വൈ​റ്റ് മെ​ൻ കാ​ന്റ് ജം​പ്, ഷേ​ർ​ലി, ബ​ല്ലെ​റി​ന, ദ് ​കെ​യ്ൻ മ്യൂ​ടി​നി കോ​ർ​ട്ട മാ​ർ​ഷ​ൽ എ​ന്നീ സി​നി​മ​ക​ളി​ലാ​ണ് റെ​ഡി​ക് അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ശ​ബ്ദ​സാ​ന്നി​ധ്യ​ത്തി​ലൂ​ടെ വി​ഡി​യോ ഗെ​യി​മു​ക​ളു​ടെ ഭാ​ഗ​മാ​യും റെ​ഡി​ക്ക് പ്ര​വ​ർ​ത്തി​ച്ചു. സ്റ്റെ​ഫാ​നി ഡെ ​ആ​ണ് ഭാ​ര്യ. ഇ​വ​ർ​ക്ക് മൂ​ന്ന് മ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.