അ​ടു​ത്ത ബാ​റ്റ്മാ​ൻ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​ൻ; പ്ര​ഖ്യാ​പി​ച്ച് ഡി​സി കോ​മി​ക്സ്
Saturday, December 12, 2020 11:38 AM IST
അ​ടു​ത്ത ബാ​റ്റ്മാ​ൻ ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യി​രി​ക്കു​മെ​ന്ന് ഡി​സി കോ​മി​ക്സ്. ടിം ​ഫോ​ക്സ് എ​ന്നാ​ണ് പു​തി​യ ബാ​റ്റ്മാ​ന്‍റെ പേ​ര്. 12 ഇ​യേ​ര്‍​സ് ഓ​ഫ് സ്ലെ​വ് എ​ന്ന സി​നി​മ​യു​ടെ ര​ചി​താ​വ് ജോ​ണ്‍ റി​ഡ്ലി​യാ​ണ് പു​തി​യ പ​ര​മ്പ​ര ഒ​രു​ക്കു​ന്ന​ത്. ഫ്യൂ​ച്ച​ര്‍ സ്റ്റേ​റ്റ് എ​ന്നാ​യി​രി​ക്കും സീ​രി​സി​ന്‍റെ പേ​ര്.

ക​ഥ​യി​ല്‍ യ​ഥാ​ര്‍​ത്ഥ ബാ​റ്റ്മാ​നാ​യ ബ്രൂ​സ് വെ​യി​ന്‍റെ ബി​സി​ന​സ് മാ​നേ​ജ​ര്‍ ലൂ​ക്ക​സ് ഫോ​ക്സി​ന്‍റെ മ​ക​നാ​ണ് ഗോ​തം ന​ഗ​രം ര​ക്ഷി​ക്കാ​ന്‍ എ​ത്തു​ന്ന പു​തി​യ ബാ​റ്റ്മാ​ന്‍. ഗോ​തം ന​ഗ​ര​ത്തെ ര​ക്ഷി​ക്കു​ന്ന എ​ല്ലാ മാ​സ്ക് ധാ​രി​ക​ളെ​യും നി​യ​മ​വി​രു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും, ബാ​റ്റ്മാ​ന്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ക​ഥ​യൊ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.