പു​തുദൗ​ത്യ​വു​മാ​യി ടോം ​ക്രൂ​സ്: മി​ഷ​ൻ ഇം​പോ​സി​ബി​ൾ 7 വ​രു​ന്നു
Thursday, July 7, 2022 3:16 PM IST
ലോ​ക​മെ​ന്പാ​ടു​മു​ള്ള സി​നി​മ ആ​സ്വാ​ദ​ക​രെ കോ​രി​ത്ത​രി​പ്പി​ച്ച മി​ഷ​ൻ ഇം​പോ​സി​ബി​ൾ ച​ല​ച്ചി​ത്ര പ​ര​ന്പ​ര​യി​ലെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. 2023 ജൂ​ലൈ 14-ന് ചിത്രം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തും.മി​ഷ​ൻ ഇം​പോ​സി​ബി​ൾ: ഡെ​ഡ് റെ​ക്കൊ​ണിം​ഗ് പാ​ർ​ട്ട് 1 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

മു​ൻ മി​ഷ​ൻ ഇം​പോ​സി​ബി​ൾ ചി​ത്ര​ങ്ങ​ളി​ലേ​ത് പോ​ലെ ത്ര​സി​പ്പി​ക്കു​ന്ന സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ പു​തി​യ ഭാ​ഗ​ത്തി​ലു​മു​ണ്ട്. ഇം​പോ​സി​ബി​ൾ മി​ഷ​ൻ ഫോ​ഴ്സ് എ​ന്ന ഏ​ജ​ൻ​സി​യി​ലെ സൂ​പ്പ​ർ ഏ​ജ​ന്‍റാ​യ ഈ​ഥ​ൻ ഹ​ണ്ടാ​യി ടോം ​ക്രൂ​സ് എ​ത്തു​ന്പോ​ൾ ആരാധകർ ഏറ്റെടുക്കുമെന്നുറപ്പാണ്. ടോം ​ക്രൂ​സി​നൊ​പ്പം സൈ​മ​ണ്‍ പെ​ഗ്, വ​നേ​സ കി​ർ​ബി, റെ​ബേ​ക്ക ഫെ​ർ​ഗൂ​സ​ണ്‍ തുടങ്ങിയവരും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഏ​ഴാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​റി​നൊ​പ്പം എ​ട്ടാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി​യും നി​ർ​മാ​താ​ക്ക​ൾ പു​റ​ത്തു​വി​ട്ടു. എ​ട്ടാം ചി​ത്ര​മാ​യ മി​ഷ​ൻ ഇം​പോ​സി​ബി​ൾ: ഡെ​ഡ് റെ​ക്കൊ​ണിം​ഗ് പാ​ർ​ട്ട് 2, 2024 ജൂ​ണി​ൽ പു​റ​ത്തി​റ​ങ്ങുമെന്നാണ് പ്രഖ്യാപനം. ക്രി​സ്റ്റ​ഫ​ർ മ​ക്ക്വ​യ​റാ​ണ് ര​ണ്ട് ചി​ത്ര​ങ്ങ​ളും സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.