ഹോളിവുഡ് ചിത്രം "ദി പോപ്സ് എക്സോർസിസ്റ്റ്" ഏപ്രിൽ ഏഴിന്
Friday, March 31, 2023 12:14 PM IST
അമേരിക്കൻ ഹൊറർ ചിത്രമായ "ദി പോപ്സ് എക്സോർസിസ്റ്റ്" എപ്രിൽ ഏഴിന് ലോകമെമ്പാടും റിലീസ് ചെയ്യും. ജൂലിയസ് അവെരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ഫാ. ഗബ്രിയേൽ അമോർത്ത് ആയി അഭിനയിക്കുന്നത് അക്കാദമി അവാർഡ് ജേതാവ് റസൽ ക്രോ ആണ്. ഡാനിയൽ സോവാട്ടോ, അലക്സ് എസോ, ഫ്രാങ്കോ നീറോ എന്നിവരും ചിത്രത്തിലുണ്ട്.

ഫാ. ഗബ്രിയേൽ അമോർത്തിന്‍റെ "An Exorcist Tells His Story and An Exorcist: More Stories' എന്ന പുസ്തകത്തിലെ ഓർമ്മക്കുറിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വത്തിക്കാനിലെ മുഖ്യ ഭൂതോച്ചാടകനായി (ചീഫ് എക്സോർസിസ്റ്റായ) പ്രവർത്തിക്കുകയും തന്‍റെ ജീവിതകാലത്ത് ഒരു ലക്ഷത്തിലധികം ഭൂതോച്ചാടനം നടത്തുകയും ചെയ്ത പുരോഹിതനായ ഫാ. ഗബ്രിയേൽ അമോർത്തിന്‍റെ യഥാർഥ ഫയലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം കൂടിയാണിത്.

2022 ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ അയർലൻഡിലെ ഡബ്ലിൻ, ലിമെറിക്ക് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഈ ചിത്രം സോണി പിക്ചർസ് ഏപ്രിൽ ഏഴിന് തീയേറ്ററുകളിൽ എത്തിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.