ര​ക്ഷ​ക​നാ​യി ക്രി​സ് ഹെം​സ്‌​വ​ർ​ത്ത് വീ​ണ്ടും; എ​ക്സ്ട്രാ​ക്ഷ​ൻ 2 വ​രു​ന്നു
Thursday, September 29, 2022 1:21 PM IST
ര​ക്ഷ​ക​ർ​ക്ക് പ​ഞ്ഞ​മി​ല്ലാ​ത്ത ഹോ​ളി​വു​ഡി​ൽ കൂ​ട്ട​ത്തി​ലെ കൊ​ന്പ​നാ​യ "ടൈ​ല​ർ റേ​ക്ക്' വീ​ണ്ടു​മെ​ത്തു​ന്നു. നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ "എ​ക്സ്ട്രാ​ക്ഷ​ന്‍റെ' ര​ണ്ടാം ഭാ​ഗ​ത്തി​ലൂ‌​ടെ‌​യാ​ണ് സൂ​പ്പ​ർ​താ​രം ക്രി​സ് ഹെം​സ്‌​വ​ർ​ത്ത് റേ​ക്ക് ആ​യി പു​ന​ര​വ​ത​രി​ക്കു​ന്ന​ത്.

നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ആ​ഗോ​ള ആ​രാ​ധ​ക സം​ഗ​മ​മാ​യ ടു​ഡും വേ​ദി​യി​ലാ​ണ് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ പ്ര​ഖ്യാ​പ​ന​മെ​ത്തി​യ​ത്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് വീ​ഡിയോയും പു​റ​ത്തു​വി​ട്ടു. ഒ​ന്നാം ഭാ​ഗ​ത്തി​ലേ​തി​ന് സ​മാ​ന​മാ​യി പ​ണം വാ​ങ്ങി ര​ക്ഷാ​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന ക​രു​ത്ത​നാ​യി​യാ​ണ് "തോ​ർ' താ​രം ഹെം​സ്‌​വ​ർ​ത്ത് ‌എ​ത്തു​ന്ന​ത്.

ത​ട​വി​ല​ക​പ്പെ​ട്ട ജോ​ർ​ജി​യ​ൻ മാ​ഫി​യ ത​ല​വ​ന്‍റെ കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​നാ‌​യി ഹെ​ലി​കോ​പ്റ്റ​റു​ക​ളും ക​രു​ത്തേ​റി​യ ആ​യു​ധ​ങ്ങ​ളും പ്ര​യോ​ഗി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസർ വീ​ഡി​യോ​യി​ലു​ണ്ട്. ര​ൺ​ദീ​പ് ഹൂ​ഡ അ​ട​ക്ക​മു​ള്ള​വ​ർ വേ​ഷ​മി​ട്ട ആ​ദ്യ ഭാ​ഗ​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ലെ ര​ക്ഷാ​ദൗ​ത്യ​ത്തി​നാ​യി​യാ​ണ് റേ​ക്ക് എ​ത്തി​യ​ത്.



സാം ​ഹാ​ർ​ഗ്രേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഗോ​ൾ​ഷി​ഫെ ഫ​റ​ഹാ​നി, ഡാ​നി​യേ​ൽ ബേ​ൺ​ഹാ​ഡ്, ടി​നാ​ടി​ൻ ദ​ലാ​ക്ഷ്‌​വി​ലി എ​ന്നി​വ​രും അ​ണി​നി​ര​ക്കു​ന്നു. 2020-ൽ ​പു​റ​ത്തി​റ​ങ്ങി​യ എ​ക്സ്ട്രാ​ക്ഷ​ൻ നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ ക​ണ്ട ഡ​യ​റ​ക്ട് ഒ​ടി​ടി റി​ലീ​സ് ചി​ത്ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.