ജു​റാ​സി​ക് പാ​ർ​ക്കി​ലെ വേ​ഷം വേ​ണ്ടെ​ന്നു വ​ച്ച ശ്രീ​ദേ​വി
Wednesday, December 15, 2021 3:49 PM IST
ഇ​ന്ത്യ​യി​ൽ മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​യി​രു​ന്നു ആ​ക​സ്മി​ക​മാ​യി വേ​ർ​പി​രി​ഞ്ഞ ന​ടി ശ്രീ​ദേ​വി. ബോ​ളി​വു​ഡി​ലെ ലേ​ഡി അ​മി​താ​ഭ് ബ​ച്ച​ൻ എ​ന്നാ​ണ് ന​ടി​യെ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. നാ​ലാം വ​യ​സി​ൽ ബാ​ല​താ​ര​മാ​യി വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ശ്രീ​ദേ​വി പി​ന്നീ​ട് നാ​യി​ക​യാ​യി വ​ള​ർ​ന്നു.

1969- ൽ ​കു​മാ​ര​സം​ഭ​വം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​ദേ​വി മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്ന​ത്. 1976-ൽ ​കെ. ബാ​ല​ച​ന്ദ​ർ സം​വി​ധാ​നം ചെ​യ്ത് ക​മ​ല​ഹാ​സ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച മൂ​ണ്ട്രു മു​ടി​ച്ചു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.1976- ൽ ​പു​റ​ത്തി​റ​ങ്ങി​യ കു​റ്റ​വും ശി​ക്ഷ​യു​മാ​ണ് ശ്രീ​ദേ​വി​യു​ടെ ആ​ദ്യ​ത്തെ മ​ല​യാ​ള സി​നി​മ.

ഹി​മ്മ​ത്ത്‌​വാ​ല എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​ദേ​വി ബോ​ളി​വു​ഡി​ൽ എ​ത്തു​ന്ന​ത്. ചെ​റി​യ സ​മ​യം കൊ​ണ്ടു ത​ന്നെ ബോ​ളി​വു​ഡി​ന്‍റെ താ​ര​റാ​ണി​യാ​വാ​ൻ ശ്രീ​ദേ​വി​ക്കു ക​ഴി​ഞ്ഞു. വ​ർ​ഷ​ങ്ങ​ളോ​ളം ബോ​ളി​വു​ഡ് അ​ട​ക്കി വാ​ഴു​ക​യും ചെ​യ്തി​രു​ന്നു. ലോ​ക സി​നി​മാ ലോ​ക​ത്തും ശ്രീ​ദേ​വി​യു​ടെ പേ​ര് ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​രു​ന്നു.

1993-​ൽ പു​റ​ത്ത് ഇ​റ​ങ്ങി​യ ജു​റാ​സി​ക് പാ​ർ​ക്കി​ലേ​ക്ക് ശ്രീ​ദേ​വി​യെ സ്റ്റീ​വ​ന്‍ സ്‍​പി​ല്‍​ബ​ര്‍​ഗ് ക്ഷ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഓ​ഫ​ർ താ​രം നി​ര​സി​ക്കു​ക​യാ​യ​രു​ന്നു. ക​ഥാ​പാ​ത്ര​ത്തി​ന് വ്യാ​പ്തി​യി​ല്ല എ​ന്ന കാ​ര​ണം കൊ​ണ്ടാ​ണ് ന​ടി അ​ന്ന് ജു​റാ​സി​ക് പാ​ർ​ക്ക് നി​ര​സി​ച്ച​ത്.

സി​നി​മ​യി​ൽ ശോ​ഭി​ച്ച് നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ശ്രീ​ദേ​വി​യെ തേ​ടി ജു​റാ​സിക് പാ​ർ​ക്ക് എ​ത്തു​ന്ന​ത്. ഈ ​ചി​ത്രം ത​ന്‍റെ ക​രി​യ​ർ മെ​ച്ച​പ്പെ​ടു​ത്തി​ല്ലെ​ന്ന് തോ​ന്നി​യ​തു കൊ​ണ്ടാ​ണ് അ​ന്ന് സ്റ്റീ​വ​ൻ സ്പി​ൽ​ബെ​ർ​ഗി​ന്‍റെ ഓ​ഫ​ർ നി​ര​സി​ച്ച​ത്. ശ്രീ​ദേ​വി നി​ര​സി​ച്ച ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണ് ജു​റാ​സി​ക് പാ​ർ​ക്ക്. ക​ഥാ​പാ​ത്രം ഇ​ഷ്ട​മാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ൾ ന​ടി വേ​ണ്ടെ​ന്നു വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.