'ഒ​റ്റ​യ്ക്കു​പോ​യി പൂ​ക്കാ​ലം...' ക​ർ​ണ​ൻ നെ​പ്പോ​ളി​യ​ൻ ഭ​ഗ​ത്‌ സിം​ഗി​ലെ വൈ​റ​ൽ ഗാ​ന​മെ​ത്തി
Thursday, January 20, 2022 4:14 PM IST
ക​ർ​ണ​ൻ നെ​പ്പോ​ളി​യ​ൻ ഭ​ഗ​ത്‌​സിം​ഗ് എ​ന്ന ചി​ത്ര​ത്തി​ലെ വൈ​റ​ൽ ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി. മ്യൂ​സി​ക് 247 യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് വീ​ഡി​യോ ഗാ​നം എ​ത്തി​യ​ത്. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജാ​ണ് സം​ഗീ​തം ന​ൽ​കി​യി​ട്ടു​ള്ള​ത്. കെ ​എ​സ് ഹ​രി​ശ​ങ്ക​റാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ വ​ലി​യ ഹി​റ്റാ​യി മാ​റി​യ പാ​ട്ടി​ലെ ഒ​റ്റ​യ്ക്കു​പോ​യി പൂ​ക്കാ​ലം എ​ന്ന വ​രി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാം റീ​ൽ​സി​ലും യൂ​ട്യൂ​ബി​ലും ഇ​പ്പോ​ഴും ട്രെ​ൻ​ഡിം​ഗാ​ണ്.

ചി​ത്ര​ത്തി​ൽ ആ​കെ അ​ഞ്ചു പാ​ട്ടു​ക​ളാ​ണു​ള്ള​ത്. ബി ​കെ ഹ​രി​നാ​രാ​യ​ണ​ന്‍റെ ര​ച​ന​യി​ൽ ഉ​ണ്ണി​മേ​നോ​ൻ ആ​ല​പി​ച്ച "കാ​തോ​ർ​ത്തു കാ​തോ​ർ​ത്തു' എ​ന്ന ഗാ​ന​വും, ബി ​കെ ഹ​രി​നാ​രാ​യ​ണ​ന്‍റെ ര​ച​ന​യി​ൽ ര​ഞ്ജി​ൻ രാ​ജ് പാ​ടി​യ "എ​ന്തി​നാ​ണെന്‍റെ ചെ​ന്താ​മ​രെ' എ​ന്ന ഗാ​ന​വും ഇ​തി​നോ​ട​കം ത​ന്നെ ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം നേ​ടി​ക്ക​ഴി​ഞ്ഞി​ട്ടു​ള്ള​വ​യാ​ണ്.

അ​ജീ​ഷ് ദാ​സ​നും ശ​ര​ത് ജി ​മോ​ഹ​നും ചി​ത്ര​ത്തി​നാ​യി വ​രി​ക​ളെ​ഴു​തി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ ഷ​രീ​ഫും സി​യാ ഉ​ൾ ഹ​ഖും ചി​ത്ര​ത്തി​നാ​യി പാ​ടി​യി​ട്ടു​ണ്ട്. ഫാ​മി​ലി ത്രി​ല്ല​ർ സ്വ​ഭാ​വ​മു​ള്ള ക​ർ​ണ​ൻ നെ​പ്പോ​ളി​യ​ൻ ഭ​ഗ​ത് സിം​ഗ് ഈ ​മാ​സം 28ന് ​കേ​ര​ള​ത്തി​ലെ നൂ​റി​ല​ധി​കം തീ​യേ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തും.

ഫ​സ്റ്റ് പേ​ജ് എ​ന്‍റ​ർ​ടെ​യ്ൻ​മെന്‍റിന്‍റെ ബാ​ന​റി​ൽ മോ​നു പ​ഴേ​ട​ത്ത് നി​ർമി​​ച്ചു ശ​ര​ത് ജി. ​മോ​ഹ​ൻ ര​ച​ന​യും സം​വി​ധാ​ന​വും ചെ​യ്തി​രി​ക്കു​ന്ന 'ക​ർ​ണ​ൻ നെ​പ്പോ​ളി​യ​ൻ ഭ​ഗത്‌സിംഗി​ൽ ധീ​ര​ജ് ഡെ​ന്നി​യും ആ​ദ്യാ പ്ര​സാ​ദും മു​ഖ്യ​വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ഇ​വ​രെ കൂ​ടാ​തെ ഇ​ന്ദ്ര​ൻ​സ്, ന​ന്ദു, ജോ​യ് മാ​ത്യൂ, വി​ജ​യ് കു​മാ​ർ, സു​നി​ൽ സു​ഖ​ദ, സു​ധീ​ർ ക​ര​മ​ന, ശ്രീ​ല​ക്ഷ്മി, സേ​തു​ല​ക്ഷ്മി​യ​മ്മ തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ നാ​ൽ​പ​തോ​ളം ന​ടീ​ന​ട​ൻ​മാ​ർ ചി​ത്ര​ത്തി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.