എ​ല്ലാ​വ​രും ഉ​റ​ക്കം; 'ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം' ടീ​സ​ർ പു​റ​ത്ത്
Friday, March 18, 2022 6:34 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ 'ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം' എ​ന്ന സി​നി​മ​യു​ടെ ടീ​സ​ര്‍ പു​റ​ത്ത്. ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ടീ​സ​ര്‍ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യും ദു​ല്‍​ഖ​റും ടീ​സ​ര്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ടീ​സ​ര്‍ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ലോ​ക ഉ​റ​ക്ക​ദി​ന​ത്തി​ലാ​ണ് ടീ​സ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ടീ​സ​റി​ല്‍ എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ഉ​റ​ക്ക​ത്തി​ലാ​ണ്. ടീ​സ​റി​ല്‍ നി​ന്ന് ചി​ത്ര​ത്തി​ന്‍റെ ക​ഥ​യെ​ക്കു​റി​ച്ചോ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ചോ കു​റി​ച്ച് ഒ​രു വി​വ​ര​വും ല​ഭി​ക്കു​ന്നി​ല്ല. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും ലി​ജോ​യു​ടേ​ത് ത​ന്നെ​യാ​ണ്.

എ​സ് ഹ​രീ​ഷ് ആ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ പു​തി​യ ബാ​ന​ര്‍ ആ​ദ്യ​മാ​യി നി​ർ​മി​ക്കു​ന്ന ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. 'മ​മ്മൂ​ട്ടി ക​മ്പ​നി'​എ​ന്നാ​ണ് പു​തി​യ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ പേ​ര്. ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യാ​ണ് സ​ഹ നി​ർ​മാ​ണം. ന​ട​ന്‍ അ​ശോ​ക​നാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പേ​ര​ന്‍​പ്, ക​ര്‍​ണ​ന്‍, പു​ഴു എ​ന്നീ സി​നി​മ​ക​ള്‍​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച തേ​നി ഈ​ശ്വ​റാ​ണ് ഛായാ​ഗ്ര​ഹ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.