ത്രി​ല്ല​ടി​പ്പി​ച്ച് സി​ബി​എ 5; അ​വേ​ശ​മാ​യി ടീ​സ​ർ
Wednesday, April 6, 2022 6:16 PM IST
മ​മ്മൂ​ട്ടി ചി​ത്രം ‘സി​ബി​ഐ 5 : ദ ​ബ്രെ​യ്ൻ’ ടീ​സ​ർ എ​ത്തി.‌‌ എ​സ്.​എ​ന്‍ സ്വാ​മി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത്. സ്വ​ര്‍​ഗ​ചി​ത്ര അ​പ്പ​ച്ച​നാ​ണ് നി​ര്‍​മാ​ണം. ചി​ത്രം ഏ​പ്രി​ൽ അ​വ​സാ​നം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. നാ​ലു​ഭാ​ഗ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​വി​ജ​യം നേ​ടി​യ മ​ല​യാ​ള​ത്തി​ലെ ത​ന്നെ അ​പൂ​ർ​വ​ചി​ത്ര​മെ​ന്ന റി​ക്കാ​ർ​ഡും സേ​തു​രാ​മ​യ്യ​ർ​ക്ക് സ്വ​ന്ത​മാ​ണ്. 13 വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ഞ്ചാം ഭാ​ഗ​മൊ​രു​ങ്ങു​ന്ന​ത്.

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ര​ൺ​ജി പ​ണി​ക്ക​ർ, സാ​യ്കു​മാ​ർ, സൗ​ബി​ൻ ഷാ​ഹി​ർ, മു​കേ​ഷ്, അ​നൂ​പ് മേ​നോ​ൻ,ദി​ലീ​ഷ് പോ​ത്ത​ൻ, ര​മേ​ശ് പി​ഷാ​ര​ടി, പ്ര​താ​പ് പോ​ത്ത​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ,അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ഹ​രീ​ഷ് രാ​ജു, ഇ​ട​വേ​ള ബാ​ബു, ആ​ശാ ശ​ര​ത്ത്, ക​നി​ഹ, മാ​ള​വി​ക മേ​നോ​ൻ, അ​ൻ​സി​ബ, മാ​ള​വി​ക നാ​യ​ർ മാ​യാ വി​ശ്വ​നാ​ഥ്, സു​ദേ​വ് നാ​യ​ർ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ര​മേ​ശ് കോ​ട്ട​യം, ജ​യ​കൃ​ഷ്ണ​ൻ, സ്വാ​സി​ക, സു​രേ​ഷ് കു​മാ​ർ, ച​ന്തു ക​ര​മ​ന, സ്മി​നു ആ​ർ​ട്ടി​സ്റ്റ്, സോ​ഫി എം.​ജോ., ത​ണ്ടൂ​ർ കൃ​ഷ്ണ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര ഈ ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു. സം​ഗീ​തം ജേ​ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം അ​ഖി​ൽ ജോ​ർ​ജ്. എ​ഡി​റ്റി​ങ് ശ്രീ​ക​ർ പ്ര​സാ​ദ്.

സേ​തു​രാ​മ​യ്യ​ര്‍ സീ​രീ​സി​ലെ മു​ന്‍​പി​റ​ങ്ങി​യ നാ​ലു ഭാ​ഗ​ങ്ങ​ളും സൂ​പ്പ​ര്‍​ഹി​റ്റു​ക​ളാ​യി​രു​ന്നു. 1988-ല്‍ ​ഒ​രു സി​ബി​ഐ ഡ​യ​റി​ക്കു​റി​പ്പ് എ​ന്ന പേ​രി​ലാ​യി​രു​ന്നു ആ​ദ്യ വ​ര​വ്. ചി​ത്രം ബോ​ക്സോ​ഫോ​സി​ല്‍ ത​രം​ഗ​മാ​യ​തോ​ടെ 1989-ല്‍ ​ജാ​ഗ്ര​ത എ​ന്ന പേ​രി​ല്‍ ര​ണ്ടാം​വ​ട്ട​വും സേ​തു​രാ​മ​യ്യ​രെ​ത്തി. പി​ന്നീ​ട് നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം 2004-ല്‍ ​സേ​തു​രാ​മ​യ്യ​ര്‍ സി​ബി​ഐ, 2005-ല്‍ ​നേ​ര​റി​യാ​ന്‍ സി​ബി​ഐ എ​ന്നീ ചി​ത്ര​ങ്ങ​ളും എ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.