'ചി​റ​കാ​ർ​ന്നു പ​ല വ​ഴി​യേ...." വ​നി​താ​ദി​ന​ത്തി​ൽ വൈ​റ​ലാ​യി മ്യൂ​സി​ക്ക​ൽ വീ​ഡി​യോ
Wednesday, March 9, 2022 4:13 PM IST
ലോ​ക വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​ബ്ര​ന്‍റ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് കാ​സ​ർ​ഗോ​ഡ് ടീം ​പു​റ​ത്തി​റ​ക്കി​യ വി​മ​ൻ​സ് ഡേ ​സ്പെ​ഷ​ൽ മ്യൂ​സി​ക്ക​ൽ വീ​ഡി​യോ ആ​ണ് "ചി​റ​കാ​ർ​ന്നു പ​ല വ​ഴി​യേ...."

പ്ര​മേ​യ​പ​ര​മാ​യി മി​ക​ച്ചു നി​ൽ​ക്കു​ന്ന ആ​ൽ​ബം, ഒ​രു സ്ത്രീ​യു​ടെ സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്തിന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. അ​രു​ൺ അ​ലാ​ട്ടിന്‍റെ വരികൾക്ക് സം​ഗീ​തം നല്കിയിരിക്കുന്നത് രാ​ഹു​ൽ സു​ബ്ര​മ​ണ്യമാണ്.

നാ​രാ​യ​ണി ഗോ​പ​ൻ ആ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. നാ​രാ​യ​ണി​യു​ടെ ശ​ബ്ദ​മാ​ധു​ര്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഉ​യി​രേ.. (മി​ന്ന​ൽ മു​ര​ളി) എ​ന്ന ഗാ​നം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ത​രം​ഗ​മാ​യി​രു​ന്നു. റേ​ഡി​യോ മി​ർ​ച്ചി ആർജെ ആ​യ അ​ല​ക്സ്‌ കു​ര്യ​ൻ ജോ​ർ​ജ് ആ​ണ് ആ​ൽ​ബം സം​വി​ധാ​നം ചെ​യ്ത​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ അ​നേ​കം വ്യ​ക്തി​ക​ളു​ടെ ഏ​റെ നാ​ള​ത്തെ പ​രി​ശ്ര​മ​ഫ​ല​മാ​ണ് ആ​ണ് ഈ ​മ്യൂ​സി​ക്ക​ൽ ആ​ൽ​ബം. പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ർ ആ​യ സ​ഹീ​ർ കു​മ്പ്ളേ, ഷാ​ൻ ക​ല്ല​ങ്ങാ​ടി എ​ന്നി​വ​രു​ടെ സ്വ​പ്ന​സാ​ക്ഷാ​ൽ​ക്കാ​രം. ആ​ൽ​ബ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഓ​രോ പെ​ൺ​കു​ട്ടി​ക​ളും യ​ഥാ​ർ​ത്ഥ ജീ​വി​ത​ത്തി​ലും റൈ​ഡേ​ഴ്‌​സ് ത​ന്നെ​യാ​ണെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. ഇ​തി​ൽ എ​ടു​ത്ത് പ​റ​യേ​ണ്ട ഒ​രു പേ​ര് അ​മൃ​ത ജോ​ഷി​യു​ടേ​ത് ആ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​മൃ​ത ജോ​ഷി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തും ഈ ​അ​ടു​ത്ത കാ​ല​ത്താ​ണ്.

ആ​ൽ​ബ​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് അ​ഞ്ജു കൃ​ഷ്ണ അ​ശോ​ക് ആ​ണ്. ജോ​ജോ ജോ​സി​ന്‍റെ മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം ആ​ൽ​ബ​ത്തെ കൂ​ടു​ത​ൽ സു​ന്ദ​ര​മാ​ക്കു​ന്നു. വൈ​ബ്ര​ന്‍റ് കാ​സ​ർ​ഗോ​ഡ് യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ആ​ൽ​ബം റി​ലീ​സ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.