"എ​ത്ര ആ​ത്മാ​ർ​ത്ഥ കാ​ണി​ച്ചാ​ലും അ​തി​ന് അ​ർ​ഹി​ക്കു​ന്ന വി​ല കി​ട്ടാ​റി​ല്ല'
Friday, April 1, 2022 8:53 PM IST
ജോ​ജു ജോ​ർ​ജും അ​ന​ശ്വ​ര രാ​ജ​നും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന 'അ​വി​യ​ൽ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. ജോ​സ​ഫ് എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ജോ​ജു​വും ന​ടി ആ​ത്മീ​യ രാ​ജ​നും അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് അ​വി​യ​ൽ. നി​തു​ല കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ആ​ത്മീ​യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന, സം​ഗീ​ത​ത്തി​നോ​ട് അ​തി​യാ​യ സ്നേ​ഹ​വും ആ​വേ​ശ​വു​മു​ള്ള കൃ​ഷ്ണ​ൻ എ​ന്ന വ്യ​ക്തി​യു​ടെ ജീ​വി​ത​ത്തി​ലെ ബാ​ല്യ​കാ​ലം, കൗ​മാ​രം, യൗ​വ​നം, എ​ന്നീ കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യു​ള്ള ജീ​വി​ത ക​ഥ അ​ച്ഛ​ൻ- മ​ക​ൾ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് അ​വി​യ​ൽ. പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ക​ഥ പോ​കു​ന്ന​തി​നാ​ൽ ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ടാ​ണ് ചി​ത്രം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഷാ​നി​ൽ മു​ഹ​മ്മ​ദ്‌ തി​ര​ക്ക​ഥ​യൊ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​വി​യ​ൽ. പോ​ക്ക​റ്റ് എ​സ്ക്യൂ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സു​ജി​ത് സു​രേ​ന്ദ്ര​നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. മ​ങ്കി​പെ​ൻ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ഷാ​നി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖ​മാ​യ സി​റാ​ജ്ജു​ദ്ധീ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. കേ​ത​കി നാ​രാ​യ​ൺ, ആ​ത്മീ​യ, അ​ഞ്ജ​ലി നാ​യ​ർ, സ്വാ​തി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ഡെ​യി​ൻ ഡേ​വി​സ്, വി​ഷ്ണു, തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ചി​ത്രം ഏ​പ്രി​ൽ ഏ​ഴി​ന് പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.