"ഇ​തൊ​രു വെ​ള്ള​ക്ക കേ​സാ​ണ​ല്ലേ?'; സൗ​ദി വെ​ള്ള​ക്ക​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി
Friday, April 29, 2022 8:17 PM IST
ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന സൗ​ദി വെ​ള്ള​ക്ക​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. ത​രു​ൺ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മേ​യ് 20ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തും. ഉ​ർ​വ​ശി തി​യേ​റ്റേ​ഴ്സി​ന്റെ ബാ​ന​റി​ൽ സ​ന്ദീ​പ് സേ​ന​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

'ഓ​പ്പ​റേ​ഷ​ൻ ജാ​വ' എ​ന്ന ജ​ന​പ്രി​യ ചി​ത്ര​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ലു​ക്ക്മാ​ന്‍ അ​വ​റാ​ന്‍, സി​ദ്ധാ​ര്‍​ഥ് ശി​വ, ബി​നു പ​പ്പു, സു​ജി​ത്ത് ശ​ങ്ക​ര, ഗോ​കു​ല​ന്‍, റി​യ സെ​യ്‌​റ, ധ​ന്യ, അ​ന​ന്യ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ല​യാ​ള സി​നി​മ​യി​ലെ ഒ​ട്ട​ന​വ​ധി പ്ര​ഗ​ൽ​ഭ ക​ലാ​കാ​രി​ക​ളും ക​ലാ​കാ​ര​ന്മാ​രും അ​ഭി​ന​യി​ക്കു​ന്നു.

കൗ​തു​ക​ക​ര​മാ​യ കാ​സ്റ്റിം​ഗ് വി​ശേ​ഷ​ങ്ങ​ൾ കൊ​ണ്ടും വ്യ​ത്യ​സ്ത​മാ​യ തി​ര​ക്ക​ഥാ​ര​ച​ന​യു​ടെ​യും ചി​ത്രീ​ക​ര​ണ ശൈ​ലി​യു​ടെ​യും പേ​രി​ൽ ഇ​തി​നോ​ട​കം ശ്ര​ദ്ധ നേ​ടി​യ ചി​ത്ര​മാ​ണ് സൗ​ദി വെ​ള്ള​ക്ക. ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം വ​ക്കീ​ല​ന്മാ​ർ, റി​ട്ട​യേ​ർ​ഡ് മ​ജി​സ്‌​ട്രേ​റ്റു​മാ​ർ, നി​ര​വ​ധി കോ​ട​തി ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചി​ത്ര​ത്തി​ൻ്റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ൻ രം​ഗ​ങ്ങ​ളു​ടെ പൂ​ർ​ണ്ണ​ത​ക്കു വേ​ണ്ടി പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രു​ടെ സ​ഹാ​യ​വും സൗ​ദി വെ​ള്ള​ക്ക ടീം ​തേ​ടി.

ഹ​രീ​ന്ദ്ര​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ നി​ർ​മാ​താ​വ്. നി​ഷാ​ദ് യൂ​സ​ഫ് ചി​ത്ര​സം​യോ​ജ​നം നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് പാ​ലി ഫ്രാ​ന്‍​സി​സ് ആ​ണ്. ശ​ര​ൺ വേ​ലാ​യു​ധ​ൻ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.