ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും ചേ​ർ​ന്ന് "മ​ഹാ​വീ​ര്യ​ർ'
Sunday, April 3, 2022 7:12 PM IST
എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ഹാ​വീ​ര്യ​റി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി. ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി​യും നി​യ​മ വ്യ​വ​ഹാ​ര​ങ്ങ​ളും മു​ഖ്യ പ്ര​മേ​യ​മാ​യി​രി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. നി​വി​ൻ പോ​ളി, ആ​സി​ഫ് അ​ലി,ലാ​ൽ, ലാ​ലു അ​ല​ക്സ്, സി​ദ്ധി​ഖ്, ഷാ​ൻ​വി ശ്രീ​വാ​സ്ത​വ, വി​ജ​യ് മേ​നോ​ൻ, മേ​ജ​ർ ര​വി, മ​ല്ലി​ക സു​കു​മാ​ര​ൻ, സു​ധീ​ർ ക​ര​മ​ന, കൃ​ഷ്ണ പ്ര​സാ​ദ്, പ​ദ്മ​രാ​ജ​ൻ ര​തീ​ഷ്, സു​ധീ​ർ പ​റ​വൂ​ർ, ക​ലാ​ഭ​വ​ൻ പ്ര​ജോ​ദ്,പ്ര​മോ​ദ് വെ​ളി​യ​നാ​ട്,ഷൈ​ല​ജ പി ​അ​മ്പു തു​ട​ങ്ങി​യ​വ​ർ മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും അ​ണി നി​ര​ക്കു​ന്നു.

പോ​ളി ജൂ​നി​യ​ർ പി​ക്ച​ർ​സ്‌, ഇ​ന്ത്യ​ൻ മൂ​വി മേ​ക്ക​ർ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ നി​വി​ൻ പോ​ളി, പി. ​എ​സ് ഷം​നാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. എം. ​മു​കു​ന്ദ​ന്‍റെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് എ​ബ്രി​ഡ് ഷൈ​നാ​ണ്. സം​സ്ഥാ​ന അ​വാ​ർ​ഡ് ജേ​താ​വാ​യ ച​ന്ദ്രു സെ​ൽ​വ​രാ​ജ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഇ​ഷാ​ൻ ചാ​ബ്ര സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.