11 കൂ​ട്ടു​കാ​ർ, ഒ​രു രാ​ത്രി; നി​ഗൂ​ഢ​ത ഒ​ളി​പ്പി​ച്ച് ട്വ​ല്‍​ത്ത് മാ​ൻ
Tuesday, May 3, 2022 6:55 PM IST
മോ​ഹ​ൻ​ലാ​ൽ - ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ലെ​ത്തു​ന്ന ചി​ത്രം ട്വ​ല്‍​ത്ത് മാ​ന്‍റെ ട്രെ​യ്‌​ല​ർ റി​ലീ​സ് ചെ​യ്തു. വ​ള​രെ​യേ​റെ നി​ഗൂ​ഢ​ത ഒ​ളി​പ്പി​ച്ച് കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ർ എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്രം ഡ​യ​റ​ക്ട് ഒ​ടി​ടി റി​ലീ​സാ​യി ആ​ണ് എ​ത്തു​ന്ന​ത്. ഡി​സ്നി പ്ല​സ് ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ മേ​യ് 20 നാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.​മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും വീ​ണ്ടും ഒ​ന്നി​ക്കു​മ്പോ​ള്‍ പ്രേ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യും ഏ​റു​ക​യാ​ണ്. എ​ന്തു ദു​രൂ​ഹ​ത​യാ​കും മോ​ഹ​ൻ​ലാ​ല്‍ ചി​ത്ര​ത്തി​ല്‍ മ​റ​നീ​ക്കി പു​റ​ത്തു​വ​രി​ക​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് പ്രേ​ക്ഷ​ക​ര്‍. ശ്വാ​സ​മ​ട​ക്കി കാ​ണേ​ണ്ട ത്രി​ല്ല​ര്‍ ചി​ത്ര​മാ​യി​ട്ടു ത​ന്നെ​യാ​ണ് ട്വ​ല്‍​ത്ത് മാ​നെ​യും പ്രേ​ക്ഷ​ക​ര്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​ത്.

അ​നു​ശ്രീ, അ​ദി​തി ര​വി, ഷൈ​ൻ ടോം ​ചാ​ക്കോ, സൈ​ജു കു​റു​പ്പ്, വീ​ണ ന​ന്ദ​കു​മാ​ര്‍, ശി​വ​ദ നാ​യ​ര്‍ തു​ട​ങ്ങി ഒ​ട്ടേ​റെ താ​ര​ങ്ങ​ള്‍ ട്വ​ല്‍​ത്ത് മാ​നി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. സ​തീ​ഷ് കു​റു​പ്പ് ആ​ണ് ചി​ത്ര​ത്തി​ന്റെ ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. രാ​ജീ​വ് കോ​വി​ല​ക​മാ​ണ് ചി​ത്ര​ത്തി​ന്റെ ക​ലാ​സം​വി​ധാ​യ​ക​ൻ. ലി​ന്റ ജീ​ത്തു​വാ​ണ് ചി​ത്ര​ത്തി​ന്റെ കോ​സ്റ്റ്യൂം ഡി​സൈ​ൻ.

'ദൃ​ശ്യം ര​ണ്ടി'​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലും ജീ​ത്തു ജോ​സ​ഫും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ട്വ​ല്‍​ത്ത് മാ​ൻ. നെ​യ്യാ​റ്റി​ൻ​ക​ര ഗോ​പ​ന്‍റെ ആ​റാ​ട്ട് എ​ന്ന ചി​ത്ര​മാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റേ​താ​യി ഏ​റ്റ​വും ഒ​ടു​വി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ബി ​ഉ​ണ്ണി​കൃ​ഷ്‍​ണ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്‍​ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.