x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​ക​ച്ച അ​ങ്ക​ണ​വാ​ടി പു​ര​സ്കാ​രം ക​ല്ലു​കു​ന്ന് സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക്ക്

വെബ് ഡെസ്ക്
Published: November 23, 2026 10:40 PM IST | Updated: November 23, 2026 10:40 PM IST

പു​ര​സ്‌​കാ​രം നേ​ടി​യ ക​ല്ലു​കു​ന്ന് സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി.

ക​ട്ട​പ്പ​ന: മി​ക​ച്ച അ​ങ്ക​ണ​വാ​ടി​ക്കു​ള്ള ജി​ല്ലാ​ത​ല ഐ​സി​ഡി​എ​സ് പു​ര​സ്‌​കാ​രം ക​ല്ലു​കു​ന്ന് സ്മാ​ര്‍​ട്ട് അ​ങ്ക​ണ​വാ​ടി​ക്ക്. അ​നി​ത റെ​ജി വ​ര്‍​ക്ക​റും ജി​ഷാ​മോ​ള്‍ തോ​മ​സ് ഹെ​ല്‍​പ്പ​റു​മാ​യ അ​ങ്ക​ണ​വാ​ടി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും പാ​ഠ്യ​പാ​ഠ്യേ​തര രം​ഗ​ത്തെ മി​ക​വു​മാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​ത്.

28 കു​ട്ടി​ക​ള്‍ ഇ​വി​ടെ പ​ഠി​ക്കു​ന്നു. ക്ലാ​സ് മു​റി, ഇ​ന്‍​ഡോ​ര്‍-​ഔ​ട്ട്ഡോ​ര്‍ ക​ളി​ക്ക​ള​ങ്ങ​ള്‍, ശി​ശു​സൗ​ഹൃ​ദ ശൗ​ചാ​ല​യ​ങ്ങ​ള്‍, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ഭ​ക്ഷ​ണ​മു​റി, കൗ​മാ​ര​ക്കാ​ര്‍​ക്കാ​യി വാ​യ​ന​ശാ​ല തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളു​ണ്ട്.

ജി​ല്ല​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് യൂ​ണി​ഫോ​മു​ള്ള ചു​രു​ക്കം​ചി​ല അ​ങ്ക​ണ​വാ​ടി​ക​ളിലൊന്നാ​ണി​ത്. കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും വ​യോ​ധി​ക​രു​ടെ​യും ക്ല​ബ്ബു​ക​ളും ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു. പൊ​ലി​സ് സ്റ്റേ​ഷ​ന്‍, പോ​സ്റ്റ് ഓ​ഫീ​സ് തു​ട​ങ്ങി​യ പൊ​തു​സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ന്ദ​ര്‍​ശ​നം ഉ​ള്‍​പ്പെ​ടെ ഒ​ട്ടേ​റെ പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ങ്ക​ണ​വാ​ടി ന​ട​ത്തി​യി​ട്ടു​ണ്ട്.

Tags : Best Anganwadi Award Anganwadi Award NattuVishesham DistrictNews

Recent News

Corehub Up