x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈയേറ്റം ഒ​ഴു​പ്പി​ക്കാ​തെ ന​ഗ​ര​സ​ഭ, സ​മ​രം ന​ട​ത്തി ബി​ജെ​പി

വെബ് ഡെസ്ക്
Published: November 23, 2026 10:14 PM IST | Updated: November 23, 2026 10:14 PM IST

അ​ന​ധി​കൃ​ത കൈയേ​റ്റം ഒ​ഴി​പ്പി​ക്കാ​തെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ന​ട​ത്തി​യ ധ​ര്‍​ണ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​കെ. ശ​ശി​കു​മാ​ര്‍

പാ​ലാ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡി​ലെ അ​ന​ധി​കൃ​ത കൈയേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കാ​തെ ന​ഗ​ര​സ​ഭ. പ്ര​തി​ഷേ​ധ​വു​മാ​യി ബി​ജെ​പി രം​ഗ​ത്ത്. റോ​ഡി​ലെ കൈയേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ച്ച ശേ​ഷം മാ​ത്ര​മേ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​വൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ഉ​ത്ത​ര​വ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത് ന​ഗ​ര​സ​ഭ പാ​ലി​ച്ചി​ല്ല. ഇ​വി​ടെ​യു​ള്ള വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് പൊ​തു​വി​ല്‍ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തി​നാ​ല്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് സ​മ​യം നീ​ട്ടി ന​ല്‍​കി. 27ന് ​മു​മ്പ് ക​ച്ച​വ​ട​ക്കാ​ര്‍ സ്വ​മേ​ധ​യാ ഇ​റ​ങ്ങി​പ്പോ​കാ​മെ​ന്ന് സ​മ്മ​തി​ച്ച​തി​നാ​ലാ​ണ് ഇ​തെ​ന്ന് ഭ​ര​ണ​സ​മി​തി ക​ണ്‍​വീ​ന​ര്‍ ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍ പ​റ​ഞ്ഞു.

റോ​ഡി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഇ​ന്ന​ലെ ജോ​സ് കെ. ​മാ​ണി എം​പി സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഈ ​സ​മ​യം ത​ന്നെ​യാ​ണ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കൈയേ​റ്റം പൂ​ര്‍​ണ​മാ​യും ഒ​ഴി​പ്പി​ക്കാ​തെ ടാ​റിം​ഗി​ന് സ​മ്മ​തി​ക്കി​ല്ലെ​ന്ന​താ​ണ് ബി​ജെ​പി നി​ല​പാ​ട്.

റോ​ഡ് നി​ര്‍​മാ​ണ​വും കൈയേറ്റം ഒ​ഴി​പ്പി​ക്ക​ലും സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ളു​മാ​യി ജോ​സ് കെ. ​മാ​ണി എം​പി ച​ര്‍​ച്ച ന​ട​ത്തി. തി​രു​നാ​ളു​ക​ളും ഉ​ത്സ​വ​ങ്ങ​ളും അ​ടു​ത്ത​തി​നാ​ല്‍ നി​ര്‍​മാ​ണ​ത്തി​നു മു​ട​ക്കം വ​രു​ത്ത​രു​തെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. ആ​ശു​പ​ത്രിവ​ക സ്ഥ​ല​ത്ത് പെ​ട്ടി​ക്ക​ട ന​ട​ത്തു​ന്ന​വ​ര്‍ സ്വ​യം ഒ​ഴി​ഞ്ഞു പോ​കു​മെ​ന്ന് ക​ട​യു​ട​മ​ക​ള്‍ ജോ​സ് കെ. ​മാ​ണി​യെ അ​റി​യി​ച്ചു. മാ​നു​ഷി​ക​മാ​യ പു​ന​ര​ധി​വാ​സം സം​ബ​ന്ധി​ച്ച് ന​ഗ​ര​സ​ഭ​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ള്ള​താ​യി ജോ​സ് കെ. ​മാ​ണി ക​ട​യു​ട​മ​ക​ളെ അ​റി​യി​ച്ചു.

കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ല്‍​കി.

കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ബി​ജു പാ​ലൂ​പ്പ​ട​വ​ന്‍, ലീ​ന സ​ണ്ണി, ജോ​ര്‍​ജു​കു​ട്ടി ചെ​റു​വ​ള്ളി, ബൈ​ജു കൊ​ല്ലംപറ​മ്പി​ല്‍ എ​ന്നി​വ​രും നേ​താ​ക്ക​ളാ​യ ജോ​സു​കു​ട്ടി പൂ​വേ​ലി​ല്‍, ജെ​യ്സ​ണ്‍ മാ​ന്തോ​ട്ടം എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബി​ജെ​പി ധ​ര്‍​ണ ന​ട​ത്തി

കയ്യേ​റ്റം ഒ​ഴി​പ്പി​ക്കാ​തെ​യു​ള​ള റോ​ഡ് വി​ക​സ​ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ഇ​ന്ന​ലെ ന​ട​ത്തി​യ ധ​ര്‍​ണാ സ​മ​രം എ​ന്‍.​കെ. ശ​ശി​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​നീ​ഷ് ജി. ​മു​ര​ളീധ​ര​ന്‍ തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ച്ചു.

റോ​ഡ് വി​ക​സ​നം അ​ട്ടി​മ​റി​ക്ക​രു​ത്: മാ​ണി സി. ​കാ​പ്പ​ന്‍

പാ​ലാ: ജ​ന​റ​ല്‍ ആ​ശു​പ​ത്രി ലി​ങ്ക് റോ​ഡ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തെ അ​ട്ടി​മ​റി​ക്ക​രു​തെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ. റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് ഇ​ട​തു സ​ര്‍​ക്കാ​രി​ല്‍ നി​ര​ന്ത​രം സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും 2024 -25 സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ അ​നു​വ​ദി​ച്ച ര​ണ്ടു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണം ഇ​പ്പോ​ഴാ​ണ് ന​ട​ക്കു​ന്ന​ത്.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തോ​ട് കാ​ണി​ച്ച അ​വ​ഗ​ണ​ന​യു​ടെ ഫ​ല​മാ​യി സാ​ങ്കേ​തി​കാ​നു​മ​തി​യും ഭ​ര​ണാ​നു​മ​തി​യും ല​ഭി​ക്കു​ന്ന​തി​ന് ഒ​ത്തി​രി​യേ​റെ ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ങ്കി​ലും അ​വ​യെ​ല്ലാം അ​തി​ജീ​വി​ച്ചാ​ണ് ഇ​പ്പോ​ള്‍ പ​ണി ദ്രുത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യു​ടെ സ്ഥ​ലം കൈ​വ​ശ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്ക് ബ​ദ​ല്‍ സം​വി​ധാ​നം ഒ​രു​ക്കിക്കൊ​ടു​ക്ക​ണ​മെ​ന്ന ത​ന്‍റെ നി​ര്‍​ദേ​ശം സ്വീ​ക​രി​ക്കു​ന്ന​തി​നു പ​ക​രം മു​നി​സി​പ്പ​ല്‍ അ​ധി​കാ​രി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റും ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യും എ​ടു​ത്ത തീ​രു​മാ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​ണ് പ​ല​പ്പോ​ഴും ശ്ര​മി​ച്ചി​ട്ടു​ള്ള​ത്.

ജോ​സ് കെ. ​മാ​ണി എം​പി ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. ടാ​റിം​ഗി​നു​ള്ള സാ​ധ​ന​ങ്ങ​ളെ​ല്ലാം ശേ​ഖ​രി​ക്കു​ക​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പ​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്താ​ണ് നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​യി ശ്ര​മി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യു​ടെ സ്ഥ​ല​ത്ത് വ​ര്‍​ഷ​ങ്ങ​ളാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രെ പു​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം മു​നി​സി​പ്പാ​ലി​റ്റി​ക്കു​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചുനി​ല്‍​ക്കു​ന്നു.

കൈയേ​റ്റ​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി സ​മ​രം ന​ട​ത്തു​ന്ന​വ​ര്‍ മു​നി​സി​പ്പ​ല്‍ അ​ധി​കാ​രി​ക​ളു​ടെ മു​മ്പി​ലാ​ണ് സ​മ​രം ചെ​യ്യേ​ണ്ട​തെ​ന്നും മാ​ണി സി.​ കാ​പ്പ​ന്‍ എം​എ​ല്‍​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : BJP stages protest as Municipality Nattuvishesham DistrictNews

Recent News

Corehub Up