റവ. ഫാ. ജോർജ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്യുന്നു
പരിയാപുരം: കത്തോലിക്ക വിശ്വാസത്തിന്റെയും സമുദായ ഐക്യത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശമുയർത്തി കത്തോലിക്ക കോൺഗ്രസ് മരിയാപുരം ഫൊറോന കമ്മിറ്റി രൂപീകരിച്ചു.
മരിയാപുരം ഫൊറോനാ ഡയറക്ടർ റവ. ഫാ. ജോർജ് കളപ്പുരക്കൽ യോഗം ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് ഷാന്റോ തകിടിയേൽ അധ്യക്ഷത വഹിച്ചു.
മാലാപറമ്പ് യൂണിറ്റ് പ്രസിഡന്റ് ജോർജ് ചിറത്തലയാട്ട്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ, മരിയാപുരം യൂണിറ്റ് സെക്രട്ടറി ഷാജു അറക്കൽ നെല്ലിശേരി എന്നിവർ പ്രസംഗിച്ചു. സമുദായത്തിന്റെ ഐക്യവും കൂട്ടായ്മയും സംഘടനാ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിശ്വാസത്തിലും സേവനത്തിലും സാമൂഹിക പ്രതിബദ്ധതയിലും അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുന്നതിനും യോഗം വഴിയൊരുക്കി. കത്തോലിക്ക സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനും സാമൂഹിക മുന്നേറ്റത്തിനും കൂട്ടായ പ്രവർത്തനങ്ങൾക്കും കരുത്തുപകരുന്ന പുതിയൊരു സംഘടനാ അധ്യായത്തിന് സംഗമം തുടക്കം കുറിച്ചു.
Tags : Catholic Congress Mariyapuram Forane Committee Formed Catholic Congress NattuVishesham DistrictNews