"വായനശീലം വർധിപ്പിക്കാൻ വായനക്കാരിലേക്ക്' എന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ അയ്യൂബ് ഖാൻ നിർവഹിക്കുന്നു.
വണ്ടൻപതാൽ: കുട്ടികളെയും മുതിർന്നവരെയും വായന ഇഷ്ടപ്പെടുന്നവരെയും തേടി അമ്പഴത്തിനാൽ സുലൈമാൻ മെമ്മോറിയൽ പബ്ളിക് ലൈബ്രറിയുടെ സംഘാടകർ എത്തുന്നു. "വായനശീലം വർധിപ്പിക്കാൻ വായനക്കാരിലേക്ക്' എന്ന പദ്ധതിക്ക് തുടക്കമായി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ അയ്യൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജനി ഷാജി ആദ്യ പുസ്തകം വിതരണം നടത്തി. യോഗത്തിൽ സാലിഹ് അമ്പഴത്തിനാൽ, ഫഹദ് സംജീർ, സ്വാതി ഷാജി, അതിഥി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Libraries Now Nattuvishesham DistrictNews