പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ പുനര്‍നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനിടെ ഈ വിഷയവുമായി ബന്ധപ്പെട്ട നിര്‍ണായക യോഗം ഇന്ന് ചേരും. 2023ലാണ് റെയില്‍വെ സ്റ്റേഷന്റെ നിര്‍മാണ പദ്ധതി ആരംഭിച്ചത്.
എന്നാല്‍, മന്ദഗതിയിലാണ് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെ വിന്യസിക്കാത്തതും കരാര്കമ്പനികളുടെ വീഴചയുമാണ് നിര്‍മാണം പൂര്‍ത്തിയാകുന്നത് വൈകുന്നതിന് കാരണം. കരാര്‍ അവസാനിക്കാന്‍ കേവലം ഏഴ് മാസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. കരാര്‍ കമ്പനിയുടെ മെല്ലപ്പോക്ക് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
എല്ലാ വിഭാഗം സൂപ്പര്‍വൈസര്‍മാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് റെയില്‍വെ സ്റ്റേഷന് അധികൃതര്‍ അറിയിച്ചു. അതേസമയം നിലവിലെ കരാര്‍ കമ്പനിയെ ഒഴിവാക്കി പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന നിര്‍ണായക യോഗം ഇന്ന് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നടക്കുന്നത്
എല്ലാ വിഭാഗം സൂപ്പര്‍വൈസര്‍മാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് റെയില്‍വെ സ്റ്റേഷന് അധികൃതര്‍ അറിയിച്ചു. നിര്‍മാണം ഇഴയുന്നതിനെതിരേ പ്രതിഷേധം ഉയരുന്നുണ്ട്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് റെയില്‍വെ സ്റ്റേഷനവീകരണത്തിന്റെ കരാര്‍ നല്‍കിയിരിക്കുന്നത്. കെട്ടിടങ്ങളുടെ ഡിസൈനിംഗ് മുതല്‍ നിര്‍മാണ സാമഗ്രഹികള്‍ എത്തിക്കുന്നത് വരെയുള്ള ചുമതല നിലവില്‍ ഈ കരാര്‍ കമ്പനിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
നിര്‍മാണത്തില്‍ മെല്ലപ്പോക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കരാറുകാരന് റെയില്‍വെ അധികൃതര്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
കോഴിക്കോട് റെയില്‍വെ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 445.95 കോടി രൂപ ചെലവിട്ടാണ് നവീകരണ ജോലികള്‍ നടക്കുന്നത്. റെയില്‍വെ ഓഫീസ് കെട്ടിടം, ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍ എന്നിവ നിര്മാണഘട്ടത്തിലാണുള്ളത്. പാര്‍ക്കിംഗ് കോപ്ലംക്സിന്റെ നിര്‍മാണത്തില്‍ മാത്രം അല്പം പുരോഗതിയുണ്ടെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Tags : Railway Station Redevelopment Railway Station NattuVishesham DistrictNews