x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ്യ​പ്പ​ഭ​ക്ത​ർക്കായി ശ​ബ​രി​മ​ല ഹെ​ൽ​പ് ഡെ​സ്ക്

വെബ് ഡെസ്ക്
Published: November 23, 2026 10:57 PM IST | Updated: November 23, 2026 10:57 PM IST

പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സ​ഹാ​യ​വും സേ​വ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ശ​ബ​രി സേ​വാ ട്ര​സ്റ്റി​ന്‍റെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി കോം​പ്ല​ക്സി​ൽ ആ​രം​ഭി​ച്ച ശ​ബ​രി​മ​ല ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യി അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ യാ​ത്രാ​സ​ഹാ​യം, വൈ​ദ്യ​സ​ഹാ​യം, ഭ​ക്ഷ​ണം, താ​മ​സ​സൗ​ക​ര്യം, വാ​ഹ​ന​സൗ​ക​ര്യം തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​ണ് ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ ല​ക്ഷ്യം.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് യാ​ത്രാ​മ​ധ്യേ ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നും ഹെ​ൽ​പ് ഡെ​സ്ക് സ​ഹാ​യ​ക​ര​മാ​കും.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ന​ഹാ​സ് പ​ത്ത​നം​തി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ, ജി​ല്ലാ ക​ള​ക്‌​ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ആ​ർ.​ആ​ന​ന്ദ്, ആ​ർ​ടി​ഒ സി. ​ശ്യാം, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ന​ഹാ​സ് പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
അ​യ്യ​പ്പ​ഭ​ക്ത​രു​ടെ സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ തീ​ർ​ഥാ​ട​ന​ത്തി​നാ​യി പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന​ട​ത്തി​വ​രു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രു​ന്ന​താ​ണ് ഹെ​ൽ​പ് ഡെ​സ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം.

Tags : Sabarimala Help Desk for Ayyappa Devotees Sabarimala NattuVishesham DistrictNews

Recent News

Corehub Up