എംജി സർവകലാശാല വാട്ടർപോളോ കിരീടം നേടിയ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് ടീം പ്രിൻസിപ്പൽ, പരിശീലകൻ, അധ്യാപകർ എന്നിവർക്കൊപ്പം.
ഉഴവൂർ: 2026-27 വർഷത്തെ എംജി സർവകലാശാല ഇന്റർ കൊളീജിയറ്റ് വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് ജേതാക്കളായി.
60 പിന്നിട്ട കോളജിന്റെ ചരിത്രത്തിൽ ആദ്യമായാണ് വാട്ടർപോളോയിൽ ചാമ്പ്യൻഷിപ് കിരീടം ലഭിക്കുന്നത്.
കോളജിലെ കായിക വിഭാഗം അധ്യാപകനും പരിശീലകനുമായ ഡോ. മാത്യൂസ് ഏബ്രഹാമിന്റെ പരിശീലനത്തിൽ, ഗിരിധർ എസ്. നായകനായ ടീമാണ് ചരിത്രവിജയം നേടിയത്.
നീന്തൽ ചാമ്പ്യൻഷിപ്പിലും സെന്റ് സ്റ്റീഫൻസ് കോളജ് മികച്ച പ്രകടനം നടത്തി. മൂന്ന് സ്വർണം, ഒൻപത് വെള്ളി, എട്ട് വെങ്കലം എന്നിങ്ങനെ ആകെ 20 മെഡലുകൾ നേടിയ കോളജ് 57 പോയിന്റോടെയാണ് ഫസ്റ്റ് റണ്ണറപ്പായത്.
വിജയികളെ പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫിന്റെ നേതൃത്വത്തിൽ കോളജ് അധികൃതർ അഭിനന്ദിച്ചു.
Tags : St. Stephens College, Uzhavoor Nattuvishesham DistrictNews