അ​ണു​നാ​ശ​ക സ്വ​ഭാ​വ​മു​ള്ള ക​രി​നൊ​ച്ചി ഏ​ക​ദേ​ശം നാ​ലു​മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഔ​ഷ​ധ ചെ​ടി​യാ​ണ്. തൊ​ലി​ക്ക് ഇ​രു​ണ്ട ചാ​ര​നി​റ​മാ​ണ്. പൂ​വി​ന്‍റെ​യും ഇ​ല​യു​ടേ​യും നി​റ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഈ ​ചെ​ടി​യെ ക​രി​നൊ​ച്ചി, വെ​ള്ള​നൊ​ച്ചി, ആ​റ്റു​നൊ​ച്ചി എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി തി​രി​ച്ചി​ട്ടു​ണ്ട്.

ക​ഫ, വാ​ത രോ​ഗ​ങ്ങ​ൾ​ക്ക് ഉ​ത്ത​മ​മാ​യ ക​രി​നൊ​ച്ചി ബം​ഗാ​ൾ, കേ​ര​ളം, ത​മി​ഴ്നാ​ട്, മ്യാ​ൻ​മ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ല​ഭ​മാ​യി വ​ള​രു​ന്നു. ആ​മ​വാ​തം, സ​ന്ധി​വാ​തം എ​ന്നി​വ ശ​മി​പ്പി​ക്കും. മ​ല​ന്പ​നി, ഉ​ദ​ര​കൃ​മി എ​ന്നി​വ​ക്കും ഉ​ത്ത​മം. ന​ടു​വ് പി​ടു​ത്തം, വൃ​ണ​ങ്ങ​ൾ, വാ​യ്പു​ണ്ണ് എ​ന്നി​വ​ക്കും ഫ​ല​പ്ര​ദം.