വെറ്റില കൃഷി
Monday, June 9, 2025 11:58 AM IST
നല്ല ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് വെറ്റില കൃഷിക്ക് അനുയോജ്യം. സാധാരണഗതിയിൽ കേരളത്തിൽ തെങ്ങും കമുകും മാവും പ്ലാവും ഇടതൂർന്നു നിൽക്കുന്ന പറന്പുകളിലാണ് വെറ്റില കൃഷി ചെയ്യുന്നത്.
വെട്ടുകൽ മണ്ണാണ് ഏറ്റവും നല്ലത്. 10 - 40 ഡിഗ്രി സെൽ ഷ്യസിന് ഇടയിലാണ് അനുയോജ്യ താപനില. തുളസി, വെണ്മണി, അരിക്കൊടി, കരീലാഞ്ചി കർപ്പൂരം, കുറ്റക്കൊടി, നന്ദൻ, പെരുങ്കുടി അമരവിള തുടങ്ങിയവയാണ് മികച്ച വിളവ് തരുന്ന ഇനങ്ങൾ.
സാധാരണഗതിയിൽ ഇടവകൊടി ജൂണ്‍ മാസത്തിലും തുലാകൊടി ഓഗസ്റ്റ് മാസത്തിലുമാണ് ചെയ്യുന്നത്.