'ഉറവ്' നല്‍കും മുള സാധ്യതകള്‍
'ഉറവ്' നല്‍കും മുള സാധ്യതകള്‍
Saturday, August 14, 2021 11:17 AM IST
കേരളത്തില്‍ ഒരു മുള ഗ്രാമമുണ്ട്. പച്ചപ്പിന്‍റെ നിറസൗന്ദര്യവുമായി നില കൊള്ളുന്ന മുളങ്കൂട്ടങ്ങളുടെ നാടായ വയനാട്ടിലെ തൃക്കൈപ്പറ്റ എന്ന ഗ്രാമമാണത്. ഒരു ചെറിയകൂട്ടം സ്ത്രീ തൊഴിലാളികള്‍ക്ക് മുളയുത്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ പരിശീലനം നല്‍കിക്കൊണ്ടാണ് 'ഉറവ്'എന്ന പേരില്‍ നാടന്‍ ശാസ്ത്ര സാങ്കേതികവിദ്യ പഠനകേന്ദ്രത്തിന്റെ തുടക്കം. ഇന്നു മുളയുമായി ബന്ധപ്പെട്ട എട്ടോളം മേഖലകളില്‍ ഉറവ് സജീവമാണ്. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വൈവിധ്യമാര്‍ന്ന മുളയിനങ്ങളോടുകൂടിയ മുള നഴ്‌സറി, പ്ലാന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍, മുളയധിഷ്ഠിത ഉത്പന്ന നിര്‍മാണം, കലാരൂപങ്ങള്‍, നൈപുണ്യ വികസന പരിശീലന പരിപാടികള്‍, പൊതു സംസ്‌കരണ-വിതരണ കേന്ദ്രം, മുളയധിഷ്ഠിത കെട്ടിട നിര്‍മാണം, നയപരമായ ഇടപെടലുകള്‍, കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാമാണ് ഇവയില്‍ പ്രധാനം.

ഏറ്റവും വേഗത്തില്‍ വളരുന്നതും മറ്റു വൃക്ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 30 ശതമാനത്തില്‍ അധികം ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതുമായ ഒരു സസ്യമാണ് മുള. പരിസ്ഥിതി പുനഃസ്ഥാപനത്തില്‍ മുള പ്രധാന പങ്കുവഹിക്കുന്നു. ഇതോടൊപ്പം മുള അടിസ്ഥാനമാക്കിയുള്ള ഉത്പാദന യൂണിറ്റുകള്‍ക്ക് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷ്യവും മുന്‍നിര്‍ ത്തിയാണ് ഉറവ് നഴ്‌സറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഉറവ് മുള നഴ്‌സറി

കെട്ടിട നിര്‍മാണം, കരകൗശല വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പിംഗ്, ബയോഫെന്‍ സിംഗ്, പാഴ്‌നിലങ്ങളുടെ പുനരുത്തേ ജനം എന്നിവയ്‌ക്കെല്ലാം ഉതകുന്ന അമ്പ തില്‍പരം വൈവിധ്യമാര്‍ന്ന മുള തൈകള്‍ ഉറവ് മുള നഴ്‌സറിയില്‍ ലഭ്യമാണ്. കേരളത്തിന്റെ തനതു മുളയിനങ്ങളായ മുള്ളുമുള, ഈറ്റ എന്നിവക്കു പുറമെ കെട്ടിടനിര്‍ മാണത്തിന് ഉപയോഗിക്കുന്ന കൊള മ്പിയന്‍ മുളയിനമായ ഗഡുവ അംഗുസ്റ്റി ഫോളിയ, മുളകളിലെ രാജാവ് എന്നറിയപ്പെടുന്ന ആനമുള , അസം മുള , ബിലാത്തി മുള , ലാത്തി മുള, വള്ളിമുള, അലങ്കാര മുളകളില്‍ പ്രധാനികളായ ഗോള്‍ഡന്‍ ബാംബൂ, ബ്ലാക്ക് ബാംബൂ, വൈറ്റ് ലീഫ് ബാംബൂ എന്നിങ്ങനെ പോകു ന്നു മുളയിനങ്ങളുടെ നിര.

തൈകള്‍ വിതരണം ചെയ്യുന്ന തിനു പുറമെ, കരാര്‍ അടിസ്ഥാന ത്തില്‍ പ്ലാന്റേഷന്‍, പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പ്രോഗ്രാമുകളും ഉറവ് ഏറ്റെടുത്തു നടത്തുന്നു. മുള കൃഷിചെയ്യുന്നവരില്‍ നിന്ന് മൂപ്പെത്തിയ മുള തിരിച്ചു വാങ്ങി അവര്‍ക്കൊരു വരുമാനമാര്‍ഗമൊരുക്കുന്നതിനും ഉറവ് ശ്രമിക്കുന്നുണ്ട്.

ചെലവു കുറഞ്ഞതും പരിചരണം അധികം ആവശ്യമില്ലാത്തതുമായ ഒരു ഉത്തമ കാര്‍ഷികവിള കൂടിയാണു മുള. വ്യാവസായിക പ്രാധാന്യമുള്ള അസം മുള, ബിലാത്തി മുള, ഗഡുവ മുള മുതലായയിനങ്ങള്‍ ഒരേക്കറില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനും അഞ്ചു വര്‍ഷംവരെ പരിപാലിക്കുന്നതിനും അമ്പതി നായിരം മുതല്‍ എഴുപതി നായിരം രൂപ വരെയാണ് പരമാവധി ചെലവു വരുന്നത്. മേല്‍പ്പറഞ്ഞ മുളയിനങ്ങള്‍ കൃഷി ചെയ്യുകയാണെങ്കില്‍ അഞ്ചാ മത്തെ വര്‍ഷം മുതല്‍ തന്നെ വരു മാനം ലഭിച്ചുതുടങ്ങും. എട്ടാമ ത്തെ വര്‍ഷം ആകുമ്പോഴേക്കും ഒരേക്ക റില്‍നിന്നുള്ള വരുമാനം പ്രതിവര്‍ഷം ഒരുലക്ഷം കടക്കും. 25 മുതല്‍ 30 വര്‍ഷം വരെയാണ് ഒരു മുളങ്കൂട്ട ത്തിന്റെ ശരാശരി ആയുസ്.


മുളയിനങ്ങളും ഉപയോഗങ്ങളും

* അലങ്കാര മുളയിനങ്ങള്‍
ഗോള്‍ഡന്‍ ബാംബൂ, ബ്ലാക്ക് ബാംബൂ, മഞ്ഞ മുള, മൊണാസ്റ്ററി ബാംബൂ, ബുദ്ധമുള, വൈറ്റ് ഡ്രാഗണ്‍ തുടങ്ങി പതിനഞ്ചില്‍പരം അലങ്കാര മുളയിന ങ്ങളുണ്ട്. വീടും പരിസരവും മോടി പിടിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

* ബയോ ഫെന്‍സിംഗ്:
ബാംബുസ വേറിഗേറ്റ (വൈറ്റ് ലീഫ് ബാംബൂ), പെന്‍സില്‍ ബാംബൂ, ടുള്‍ട ബാംബു (ഷോര്‍ട്ട്), പെന്നോട മുത ലായവ. വേലി ഉപയോഗത്തിന്.

* കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള മുളയിനങ്ങള്‍
(തോട്ടി, ഏണി, വാഴക്കുത്ത് മുതലായ ആവശ്യങ്ങള്‍ക്ക്):
ഇല്ലിമുള, കല്ലന്‍ മുള, എരങ്കോല്‍, തോട്ടിമുള, ബാംബുസ ന്യുട്ടണ്‍സ് മുതലായവ.

* വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്ന മുളയിനങ്ങള്‍
(കെട്ടിട നിര്‍മാണം, ഫര്‍ണിച്ചറുകള്‍, ബാംബൂ ടൈല്‍സ് ഇവക്കെല്ലാം ഉപയോഗിക്കുന്നവ)
അസം മുള, ബിലാത്തി മുള, ഗഡുവ മുള, ആസ്പര്‍, ഉയി മുള (സ്റ്റോക്‌സി) തുടങ്ങി പത്തില്‍പരം വാണിജ്യ പ്രാധാന്യമുള്ള മുളയിനങ്ങള്‍.

* കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിന് ഉതകുന്ന മുളയി നങ്ങള്‍:
ഈറ്റ, മലയോട, ആനമുള, പെന്നോട, ഗഡുവ മുള, ഇല്ലി മുള മുതലായവ.
* മണ്ണൊലിപ്പ് തടയാനും തീര സംരക്ഷണത്തിനും
മൂളി ബാംബൂ (മെലോക്കന്ന ബാസി ഫറ), ചൈനീസ് മുള, ഗഡുവ മുള, ഈറ്റ, ബിലാത്തി മുള, മഞ്ഞ മുള, പച്ച മുള തുടങ്ങി ഒട്ടുമിക്ക മുളയിനങ്ങളും മണ്ണൊലിപ്പ് തടയുകയും തീരസം രക്ഷണം ഉറപ്പുവരുത്തുകയും ചെ യ്യുന്നു.

* മുളങ്കൂമ്പ് ഭക്ഷ്യയോഗ്യമായ മുളയിനങ്ങള്‍:
ഇല്ലിമുള, ആസ്പര്‍, ബിലാത്തി മുള, കല്ലന്‍മുള മുതലായ നിരവധി മുള യിനങ്ങളുടെ മുളങ്കൂമ്പുകള്‍ ഭക്ഷ്യ യോ ഗ്യമാണ്.

മുളംതൈകളുടെ ലഭ്യതയ്ക്കും സാങ്കേതിക വിദ്യയ്ക്കും

മണ്ണിനും കാലാവസ്ഥക്കും അനുയോജ്യമായ മുളംതൈകള്‍ തെര ഞ്ഞെടുക്കുന്നതിനും നട്ടുപരിപാലി ക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍ക്കും ഉറവുമായി ബന്ധ പ്പെടാവുന്നതാണ്. മുളംതൈകള്‍ പാര്‍സലായും ഉറവില്‍നിന്നു ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ഉറവ് നാടന്‍ ശാസ്ത്രസാങ്കേതിക വിദ്യ പഠന കേന്ദ്രം, തൃക്കൈപ്പറ്റ പി.ഒ, വയനാട്- 673577
ഫോണ്‍: 07902793203, 07902748293, 07903748292
ഇ-മെയില്‍:[email protected]
വെബ്‌സൈറ്റ്:https://www.uravu.in/

ഡോ. അബ്ദുള്ളകുട്ടി എ.കെ.
പ്രസിഡന്റ്, ഉറവ് നാടന്‍ ശാസ്ത്ര, സാങ്കേതികവിദ്യാ പഠനകേന്ദ്രം
തൃക്കൈപ്പറ്റ, വയനാട്, ഫോണ്‍:- 07902793203