അറിയാം, അറിയാത്ത ചീരയിനങ്ങളെ
അറിയാം, അറിയാത്ത ചീരയിനങ്ങളെ
Monday, January 7, 2019 4:39 PM IST
പ്രകൃതി, ജീവജാലങ്ങളുടെ നിലനില്പിന് ആവശ്യമായ ഔഷധങ്ങള്‍ അടങ്ങിയ ഇലച്ചെടികള്‍ തന്നിട്ടുണ്ട.് നമ്മുടെ ചുറ്റും അധ്വാനമില്ലാതെ വളപ്രയോഗം നടത്താതെ വളര്‍ ന്നു നശിച്ചു പോകുന്നവ. എന്തുകൊണ്ട് നമുക്കവയെ ഭക്ഷ്യയോഗ്യമാക്കിക്കൂട. ചെറിയ സമയം കൊണ്ട് വിഷരഹിതമായ ആരോഗ്യ ഭക്ഷണം ഉത്പാദിക്കാം. നമ്മുടെ കുട്ടികളെക്കൂടി ഇതില്‍ പങ്കെടുപ്പിച്ചുകൊണ്ട് പറമ്പുകളിലും ചട്ടികളിലും വളര്‍ത്തിയെടുക്കാവുന്നതാണ് ഈ ഇനങ്ങള്‍. ഇവയുണ്ടെങ്കില്‍ ഒരു തോരനെങ്കിലും പച്ചക്കറിക്കടകളെ ആശ്രയിക്കാതെ നമുക്കുണ്ടാക്കാം. പൊന്നാംകണ്ണി ചീര, പൊന്‍തകര, സാമ്പാര്‍ ചീര, ചായമന്‍സ്, വള്ളിച്ചീര, അതിര്‍ത്തി ചീര, ചെ ഞ്ചീര ഇവയൊക്കെ ഇതില്‍ ചിലതാണ്.

ചായമന്‍സ്

ഇലക്കറികളില്‍ അറിയപ്പെടാത്ത പുറംനാട്ടുകാരിയാണ് ഇത്. ഏത് മണ്ണിലും കാലാവസ്ഥയിലും വളരും. ചെറിയ തോതില്‍ വളപ്രയോഗം നടത്തിയാല്‍ എപ്പോഴും ഇലകളാല്‍ സമ്പുഷ്ടമായിരിക്കും. ഒരു നേരത്തേക്ക് ഏകദേശം 15 ഇലകളോടെയുള്ള തണ്ടു മതിയാകും. കമ്പുകള്‍ മുറിച്ചു നട്ടാണ് പുതിയ തൈ ഉ ത്പാദിപ്പിക്കുക. ആവണക്കിന്റെ ഇലകളള്‍ പോലെയുള്ള ഇവയ് ക്ക് രോഗകീടബാധകളുണ്ടാകില്ല.

ഇളം തണ്ടോടുകൂടിയ ഇലകള്‍ വൃത്തിയാക്കി ചെറുതായി അരിഞ്ഞെടുത്തശേഷം എണ്ണയില്‍ കടുകിനു പകരം അരിയിട്ട് വറുത്ത് അതില്‍ മുറിച്ചെടുത്ത ഇലകളും ഉപ്പും ഇട്ടശേഷം നേരിയ ചൂടില്‍ അടച്ചു വയ്ക്കുക. 20 മിനിട്ടിനു ശേഷം അതിലേക്ക് തേങ്ങയും കാന്താരിയും വെളുത്തുള്ളിയും ചതച്ചിട്ട് നല്ലവണ്ണം ഇളക്കി ഉപയോഗിക്കാം.

അലുമിനിയം പാത്രങ്ങളില്‍ പാകം ചെയ്താല്‍ ഇവയുടെ ഔഷധഗുണം നഷ്ടമാകും. ദോ ശമാവില്‍ ഇലകളിട്ട് അരച്ചെടുത്താല്‍ ഉത്തമമാണ്. ചീര വര്‍ഗത്തിലെ താരമായ ഇത് രക്ത പ്രവാഹം ക്രമീകരിക്കുന്നു, ദഹന പ്രക്രിയ കൂട്ടുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു. കൊളസ്‌ട്രോള്‍, അമിതവണ്ണം, പ്രമേഹം, വാതം എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നു. ഓര്‍മശക്തികൂട്ടുമെന്നും ഭിഷഗ്വര വചനമുണ്ട്.

അതിര്‍ത്തി ചീര/സൗഹൃദച്ചീര

ഈ വര്‍ഗത്തിന് കേരളത്തില്‍ വലിയ പ്രചാരമില്ല. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അതിര്‍ത്തി കാക്കാനുള്ളതാണ്. ഇതിന്റെ ഇലകളാണ് ഉപയോഗിക്കേണ്ടത്. ഇലകള്‍ക്ക് അല്പം വെള്ള നിറത്തോടുകൂടിയ പച്ചനിറം. ഏകദേശം 20 സെന്റീമീറ്റര്‍ നീളത്തിലും 10 സെന്റീമീറ്റര്‍ വീതിയി ലും കൊക്കോയോട് സാദൃശ്യമുള്ള ഇലകളാണിതിന്. കുറ്റിച്ചെടിയായി വളരുന്നു. കമ്പുകള്‍ ന ട്ടാണ് പുതിയ തൈയുണ്ടാക്കുക. കര്‍ണാടകക്കാരുടെയും തമിഴ്‌നാട്ടുകാരുടെയും വിശേഷ ഭക്ഷണങ്ങളിലൊന്നാണിത്. ഇലകള്‍ തോരനായും പയര്‍, പരിപ്പ് എന്നി വ ചേര്‍ത്ത് കറിയായും ഉപയോഗിക്കുന്നു. ഔഷധ നിര്‍മാണത്തിന് ഇതിന്റെ നീര് ഉത്തമം. ശ്വാസകോശ സംബന്ധമായ രോ ഗങ്ങള്‍ക്കും രക്തംശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. ഒരു പിടി ഇലയുണ്ടായാല്‍ ഒരു നേരത്തെ കറി റെഡി. ഇലകള്‍ ചെറുതായി മുറിച്ചെടുത്ത് കഴുകിയശേഷം കടുകിനു പകരം ഉഴുന്ന് പരിപ്പ് വറവ് ശരിയാക്കി അതില്‍ ഇടുക. ഉപ്പു ചേര്‍ത്തിളക്കി അടച്ചു വയ്ക്കുക. 20 മിനിട്ട് ചെറുചൂടില്‍ വെന്തശേഷം കാന്താരി, വെളുത്തുള്ളി, തേങ്ങ എന്നിവ ചതച്ച് അതിലിട്ട് ഇളക്കുക. മൂടിവച്ച് ചെറുചൂടോടെ ഉപയോഗിക്കാം.


മധുരച്ചീര

ഇത് ഒരു വേലിച്ചീരയാണ്. പഴയകാലത്ത് അതിര്‍ത്തിയില്‍ വച്ചു പിടിപ്പിച്ചിരുന്നു. ഇത് ഭക്ഷ്യയോഗ്യമാണോ എന്നുപോലും പല ര്‍ക്കും അറിവില്ലായിരുന്നു. ഈയ ടുത്ത കാലത്താണ് ഇവയെക്കുറിച്ചുള്ള ധാരണ ഉണ്ടായത്. കാന്‍ സര്‍ ഉണ്ടാക്കുമെന്ന് ഒരു ദുഷ് പേരു വീണിട്ടുണ്ട്. തണ്ടുകള്‍ നട്ടും വിത്തുകള്‍ പാകിയുമാണ് വംശവര്‍ധനവ് നടത്തുന്നത്. ഇലകളാണ് കറിയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ ധാതുക്കളും ജീവകങ്ങളും അടങ്ങിയിട്ടുണ്ട്.

ഇല - ഒരു പിടി
അരി - രണ്ടു ടീസ്പൂണ്‍
എണ്ണ, ഉപ്പ് - ആവശ്യത്തിന്
വെളുത്തുള്ളി - രണ്ടെണ്ണം
കാന്താരി -മൂന്നെണ്ണം
തേങ്ങ - അരക്കപ്പ്
ഉണക്കമുളക് - രണ്ടെണ്ണം

ചീനച്ചിട്ടിയില്‍ അരി, ഉണക്ക മുളക്, എണ്ണ എന്നിവ ചേര്‍ത്ത് വറവ് ശരിയാക്കി അരി ചുവന്നു വരുമ്പോള്‍ വൃത്തിയാക്കി വച്ച് ഇലകള്‍ ഇട്ട് നല്ലവണ്ണം ഇളക്കിയെടുത്ത് ചെറുചൂടില്‍ മൂടിവെക്കുക. ഇരുപതുമിനിട്ട് കഴിഞ്ഞ് അതിലേക്ക് തേങ്ങ, കാന്താരി, വെ ളുത്തുള്ളി എന്നിവ ചതച്ചിട്ട് നല്ലവണ്ണം ഇളക്കി യോജിപ്പിച്ച് കഴിക്കാം.

മസല ചീര

ഇത് വള്ളിച്ചെടിയാണ്. തടിച്ച തണ്ടും കടും പച്ചനിറത്തോടുകൂടിയ ഇലയുമാണ്. ഒരു വഴുവഴുപ്പോടുകൂടിയ ചീരയാണിത്. ചുവപ്പ്, പച്ച എന്നിങ്ങനെ രണ്ടു തരമുണ്ട്. രണ്ടും ഭക്ഷ്യയോഗ്യമാണ്. ഇത് പയര്‍, പരിപ്പ് എന്നിവയുമായി ചേര്‍ത്തും കൂട്ടുകറിയായും തോരനായും മറ്റു ചീരകള്‍ ക്കൊപ്പവും കറിവയ്ക്കാം. തണ്ടുകളും വിത്തും വംശവര്‍ധനവിന് ഉപയോഗിക്കുന്നു. ജൈവവളവും നനവും കിട്ടിയാല്‍ നല്ലതോതില്‍ വളരും.

ഒരു പിടി വള്ളിയോടുകൂടിയ ഇല മുറിച്ചെടുത്ത് കഴുകി വൃത്തിയാക്കിയശേഷം ചെറുതായി അരിഞ്ഞെടുക്കുക. ചീനച്ചട്ടിയില്‍ ഉഴുന്ന് പരിപ്പ്, എണ്ണ, വറ്റല്‍ മുളക് എന്നിവ ചേര്‍ത്ത് വറവ് ശരിയാക്കുക. ഉഴുന്ന് ചുവന്നു വരുമ്പോ ള്‍ അരിഞ്ഞു വച്ച ചീരയിട്ട് നല്ലവണ്ണം ഇളക്കി ചെറുചൂടില്‍ 15 മിനിട്ട് വച്ചശേഷം അതിലേക്ക് തേങ്ങ, കാന്താരി, വെളുത്തുള്ളി, എന്നിവ ചതച്ചു ചേര്‍ക്കുക. ശേഷം നന്നായി ഇളക്കി മാറ്റിവെയ്ക്കുക. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാം. ഗര്‍ഭിണികള്‍ക്കും കുട്ടികവലള്‍ക്കുമുണ്ടാകുന്ന മലബന്ധം ഒഴിവാക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്നു.ഫോണ്‍: നാരായണന്‍- 97457 70221



എ.വി. നാരായണന്‍
മുന്‍ കൃഷി അസിസ്റ്റന്റ്, കൃഷിവകുപ്പ്