പ്രകൃതിയെ സംരക്ഷിക്കാൻ മി​യാ​വാ​ക്കി വ​ന​ങ്ങ​ൾ
പ്രകൃതിയെ സംരക്ഷിക്കാൻ  മി​യാ​വാ​ക്കി വ​ന​ങ്ങ​ൾ
ഭൗമോ​പ​രി​ത​ല​ത്തി​ലെ ക​ര വിസ്തൃ​തി​യു​ടെ ഏ​താ​ണ്ട് 31 ശ​ത​മാ​നം വ​ന​ഭൂ​മി​യാ​ണ്. ജ​ന​സം​ഖ്യാ വ​ർ​ധ​ന​വും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങളു​മെ​ല്ലാം വ​ന​ങ്ങ​ളു​ടെ​മേ​ൽ സൃ​ഷ്ടിക്കു​ന്ന ആ​ഘാ​തം വ​ള​രെ വ​ലു​താ​ണ്.

ഏ​താ​ണ്ട് കേ​ര​ള​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി ഭൂ​വി​സ്തൃ​തി​ക്ക് തു​ല്യ​മാ​യ വ​ന​ങ്ങ​ളാണു ​പ്ര​തി​വ​ർ​ഷം ഭൂ​മി​ക്കു ന​ഷ്ട​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ലും കൂ​ടു ത​ലാ​ണ് ക്ഷ​യോന്മു​ഖ​മാ​യി തീ​രു​ന്ന വ​ന​ഭൂ​മി​യു​ടെ വി​സ്തൃ​തി. ഇ​ത്ത​ര ത്തി​ലു​ള്ള വ​ന​ന​ഷ്ട​ങ്ങ​ൾ നി​ക​ത്താ​നും വ​ന പു​നഃ​സ്ഥാ​പ​ന​ത്തി​നു​മു​ള്ള ന​ടീ ൽ ​രീ​തി​യാ​ണു മി​യാ​വാ​ക്കി.

ജാ​പ്പ​നീ​സ് സ​സ്യ​ശാ​സ്ത്ര​ജ്ഞ​നാ​യ പ്ര​ഫ​സ​ർ അ​കി​ര മി​യാ​വാ​ക്കി​യാ​ണ് ഇ​തു വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ള്ള​ത്. വ​ന പു​നഃ​സ്ഥാ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വേ​റി​ട്ടു​നി​ൽ​ക്കു​ന്ന​തും ഒ​ട്ടേ​റെ സ​വി ശേ​ഷ​ത​ക​ളു​ള്ള​തു​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണി​ത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ 16 നു ​ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞ അ​ദ്ദേ​ഹം ജാ​പ്പ​നീ​സ് സെ​ന്‍റ​ർ ഫോ​ർ ഇ​ന്‍റ​ർ​നാ ഷ​ണ​ൽ സ്റ്റ​ഡീ​സ് ഇ​ൻ ഇ​ക്കോ​ള​ജി യി​ലെ ലൈ​ഫ് ടൈം ​ഹോ​ണ​റ​റി ഡ​യ​റ​ക്ട​ർ ആ​യി​രു​ന്നു.

ദി ​ഹീ​ലിം​ഗ് പ​വ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ്, ഫോ​റ​സ്റ്റ്സ് പ്രൊ​ട്ട​ക്ട് ദോ​സ് ഹു ​യു ല​വ്, പ്ലാ​ന്‍റ് ട്രീ​സ് തു​ട​ങ്ങി​യ ഗ്ര​ന്ഥ​ങ്ങ​ളും നി​ര​വ​ധി ആ​ധി​കാ​രി​ക പ്ര​ബ​ന്ധ​ങ്ങ​ളും അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്. 2006ലെ ​ബ്ലൂ പ്ലാ​ന​റ്റ് പു​ര​സ്കാ​ര​മു​ൾ​പ്പെ​ടെ ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ളും മി​യാ​വാ​ക്കി​ക്കു ല​ഭി​ച്ചി​രു​ന്നു. മ​സ്തി​ഷ്ക ആ​ഘാ​ത​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലി​രി​ക്കേ 93-ാം വ​യ​സി​ലാ​യി​രു​ന്നു അ​ന്ത്യം.

മി​യാ​വാ​ക്കി വ​ന​ങ്ങ​ൾ

1980 മു​ത​ൽ ലോ​ക​മൊ​ട്ടു​ക്കും നി​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മി​യാ​വാ​ക്കി വ​ന​ങ്ങ​ൾ പെ​ട്ടെ​ന്നു ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ന​ഗ​ര​ങ്ങ​ളി​ലു​ൾ​പ്പെ​ടെ ചു​രു​ങ്ങി​യ സ്ഥ​ല​ത്തു ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് ഈ ​മാ​തൃ​ക​യി​ൽ വ​ന നി​ർ​മാ​ണം സാ​ധ്യ​മാ​കും. ഇ​തി​നാ​യി ഒ​രു ച​തു​ര​ശ്ര​മീ​റ്റ​റി​ൽ മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ തൈ​ക​ൾ പ്ര​ത്യേ​ക രീ​തി​യി​ൽ മ​ണ്ണൊ​രു​ക്കി ന​ട​ണം.

മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കു പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള ഇ​ത്ത​രം വ​ന​ങ്ങ​ൾ തു​ട​ർ​ന്നു സ്വ​യം നി​ല​നി​ൽ​ക്കു​ന്ന മി​യാ​വാ​ക്കി വ​ന​ങ്ങ​ളാ​യി രൂ​പ​പ്പെ​ടു​ന്നു. ഇ​ത്ത​ര​ത്തി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ നി​ർ​മി​ച്ചെ​ടു​ക്കു​ന്ന കൃ​ത്രി​മ മി​യാ​വാ​ക്കി വ​ന​ങ്ങ​ൾ മു​ഖേ​ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ല​ഘൂ​ക​രി​ക്ക​ൽ, ശു​ദ്ധ​വാ​യൂ ല​ഭ്യ​മാ​ക്ക​ൽ, സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ൾ​ക്ക് അ​ഭ​യം ന​ൽ​കു​ക തു​ട​ങ്ങി കാ​ടി​ന്‍റെ ധാ​രാ​ളം ധ​ർ​മ്മ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സാ​ധി​ക്കും. സ്വാ​ഭാ​വി​ക വ​ന​ങ്ങ​ളു​മാ​യി സാ​ദൃ​ശ്യ​മു​ള്ള ഇ​ത്ത​രം വ​ന​ങ്ങ​ൾ ഇ​ന്നു കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും വി​വി​ധ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം വ​ച്ചു​പിടി​പ്പി​ക്കു​ന്നു​ണ്ട്.


മി​യാ​വാ​ക്കി വ​ന നി​ർ​മാ​ണം

മി​യാ​വാ​ക്കി വ​ന​നി​ർ​മാ​ണ​ത്തി​ൽ ശ്ര​ദ്ധ​പു​ല​ർ​ത്തേ​ണ്ട പ്ര​ധാ​ന മേ​ഖ​ല​യാ​ണു തൈ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​ക്രി​യ. ക​ഴി​യു​ന്ന​തും ത​ദ്ദേ​ശീ​യ ചെ​ടി​ക​ളാ​വ​ണം മി​യാ​വാ​ക്കി വ​ന നി​ർ​മാ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. അ​തു​വ​ഴി ത​ദ്ദേ​ശീ​യ ജൈ​വ​വൈ​വി​ധ്യ​ത്തെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നും സാ​ധി​ക്കു​ന്നു. മ​ര​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ യോ​ജി​ച്ചു പോ​കു​ന്ന കു​റ്റി​ച്ചെ​ടി​ക​ളും വ​ള്ളി​ച്ചെ​ടി​ക​ളും മി​യാ​വാ​ക്കി​യു​ടെ ഭാ​ഗ​മാ​ക്കാം.

സ​സ്യ​ങ്ങ​ളു​ടെ ത​ണ​ൽ സ​ഹി​ഷ്ണു​ത​യെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള ക്ര​മീ​ക​ര​ണം മി​യാ​വാ​ക്കി വ​ന നി​ർ​മാ​ണ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്. ഇ​ത്ത​രം തൈ​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി വേ​ണം മി​യാ​വാ​ക്കി വ​ന നി​ർ​മാ​ണ​ത്തി​ലേ​ക്കു കാ​ലു​വ​യ്ക്കാ​ൻ. സ്വാ​ഭാ​വി​ക വ​ന​ങ്ങ​ളെ ക്കാ​ൾ വ​ള​ർ​ച്ചാ​നി​ര​ക്കു പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​യാ​ണ് മി​യാ​വാ​ക്കി വ​ന​ങ്ങ​ൾ.

വൃ​ക്ഷ​ങ്ങ​ൾ അ​ടു​പ്പി​ച്ചു നി​ൽ​ക്കു​ന്ന​തി​നാ​ൽ സൂ​ര്യ​പ്ര​കാ​ശ​ത്തി​നാ​യു​ള്ള മ​ത്സ​രം വ​ഴി ചെ​ടി​ക​ൾ കൂ​ടു​ത​ൽ ഉ​യ​ര​ത്തി​ൽ വേ​ഗം വ​ള​രു​ന്നു. മി​യാ​വാ​ക്കി വ​നം നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തെ മ​ണ്ണി​ന്‍റെ പോ​ഷ​ക നി​ല പ​രി​ശോ​ധി​ക്ക​ൽ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

പ്ര​ധാ​ന​മാ​യും പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​യ ജൈ​വ​വ​സ്തു​ക്ക​ൾ കൊ​ണ്ടാ​ണു മ​ണ്ണു പു​ഷ്ടി​പ്പെ​ടു​ത്തേ​ണ്ട​ത്. ഇ​തി​നാ​യി ഉ​ണ​ങ്ങി​യ ചാ​ണ​ക​പ്പൊ​ടി, ച​കി​രി​ച്ചോ​ർ, വ​ള​ക്കൂ​റു​ള്ള മ​ണ്ണ്, ഉ​മി, ആ​ട്ടി​ൻ കാ​ഷ്ഠം, ക​രി​യി​ല പൊ​ടി​ച്ച​ത് തു​ട​ങ്ങി​യ​വ​യൊ​ക്കെ ഉ​പ​യോ​ഗി​ക്കാം.

ഒ​രു മീ​റ്റ​ർ ആ​ഴ​ത്തി​ലെ​ടു​ക്കു​ന്ന കു​ഴി​യി​ലേ​ക്കു വി​വി​ധ ത​ര​ത്തി​ലു​ള്ള ന​ടീ​ൽ മി​ശ്രി​ത​ങ്ങ​ൾ നി​ശ്ചി​ത അ​നു​പാ​ത​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു നി​റ​യ്ക്കു​ന്ന​താ​ണ് ആ​ദ്യ​പ​ടി. തു​ട​ർ​ന്ന് ഒ​രു മീ​റ്റ​ർ ക​ള്ളി​ക​ളാ​ക്കി തി​രി​ച്ച് മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ ത​ദ്ദേ​ശ ഇ​നം സ​സ്യ​ങ്ങ​ൾ ഓ​രോ ക​ള്ളി​യി​ലും ന​ടു​ന്നു. ഇ​തോ​ടൊ​പ്പം ത​ന്നെ ജൈ​വ​പു​ത ന​ൽ​കു​ക​യും നീ​ളം​കൂ​ടി​യ തൈ​ക​ൾ​ക്ക് വ​ടി​കൊ​ണ്ടു താ​ങ്ങു ന​ൽ​കു​ക​യും വേ​ണം.

മി​ത​മാ​യ ചെ​ല​വി​ൽ നി​ർ​മി​ക്കാ​ൻ ക​ഴി​യു​ന്ന മി​യാ​വാ​ക്കി വ​ന​ങ്ങ​ളു​ടെ പാ​രി​സ്ഥി​തി​ക ധ​ർ​മ്മ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ര​ള​ത്തി​ൽ ദീ​ർ​ഘ​കാ​ല പ​ഠ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്.

മിയാവാക്കി വനത്തിൽ ഉൾപ്പെടുത്താൻ യോജിച്ച സസ്യങ്ങൾ

അത്തി, ഇത്തി, പേരാൽ, മുരിക്ക്, കാഞ്ഞിരം, മഞ്ചാടി, നെല്ലി, കായാന്പൂ, കറുവപ്പട്ട, പുന്ന, വേങ്ങ, അശോകം, അയനിപ്ലാവ്, കുടംപുളി, പാല, ഇലഞ്ഞി, ഞാവൽ, കരിമരം, വെട്ടി, പ്ലാവ്, മാവ്.

ഫോ​ണ്‍: നി​യാ​സ്- 94963 04569.