"ഇ​തു നി​ങ്ങ​ൾ കാ​ണു​ന്പോ​ൾ, ഞാ​ൻ സ്വ​ർ​ഗ​ത്തി​ലാ​യി​രി​ക്കും'; ജ​യ്ഷെ ഭീ​ക​ര​ന്‍റെ അ​വ​സാ​ന സ​ന്ദേ​ശം
"ഇ​തു നി​ങ്ങ​ൾ കാ​ണു​ന്പോ​ൾ, ഞാ​ൻ സ്വ​ർ​ഗ​ത്തി​ലാ​യി​രി​ക്കും'; ജ​യ്ഷെ ഭീ​ക​ര​ന്‍റെ അ​വ​സാ​ന സ​ന്ദേ​ശം
ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ, ചാ​വേ​റാ​യി പ്ര​വ​ർ​ത്തി​ച്ച ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ ആ​ദി​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ഡി​യോ പു​റ​ത്ത്. ആ​യു​ധ​ങ്ങ​ളു​മാ​യി ആ​ദി​ൽ യു​ദ്ധ​പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഈ ​വീ​ഡി​യോ നി​ങ്ങ​ളി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍, ഞാ​ന്‍ സ്വ​ര്‍​ഗ​ത്തി​ലാ​യി​രി​ക്കും. ജ​യ്‌​ഷെ ഭീ​ക​ര​സം​ഘ​ട​ന​യു​മാ​യി താ​ന്‍ ഒ​രു വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ചു. കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ള്‍​ക്കു​ള്ള ത​ന്‍റെ അ​വ​സാ​ന​ത്തെ സ​ന്ദേ​ശ​മാ​ണ് ഇ​തെ​ന്നും ആ​ദി​ല്‍ വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്നു.


ആ​ദി​ൽ മു​ഹ​മ്മ​ദ് ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ ആ​ത്മ​ഹ​ത്യാ സ്ക്വാ​ഡ് അം​ഗ​മാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സി​ആ​ർ​പി​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച കാ​ർ ഓ​ടി​ച്ചു ക​യ​റ്റി​യാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.