ഇ​ന്ത്യ​ൻ സേ​ന​യെ അ​ഭി​ന​ന്ദി​ച്ച് സ​ർ​വ​ക​ക്ഷി​യോ​ഗം; രാ​ജ്യം ഒ​റ്റ​ക്കെ​ട്ടെ​ന്ന് സു​ഷ​മ സ്വ​രാ​ജ്
ഇ​ന്ത്യ​ൻ സേ​ന​യെ അ​ഭി​ന​ന്ദി​ച്ച് സ​ർ​വ​ക​ക്ഷി​യോ​ഗം; രാ​ജ്യം ഒ​റ്റ​ക്കെ​ട്ടെ​ന്ന് സു​ഷ​മ സ്വ​രാ​ജ്
ന്യൂ​ഡ​ല്‍​ഹി: ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യി രാ​ജ്യം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്കു​ന്നു​വെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ‌‌ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം വി​ളി​ച്ചു ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു സു​ഷ​മ​യു​ടെ പ്ര​തി​ക​ര​ണം.

പാ​ക്കി​സ്ഥാ​നി​ലെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ‌ ത​ക​ർ​ത്ത ഇ​ന്ത്യ​ൻ‌ സേ​ന​യു​ടെ ന​ട​പ​ടി​യെ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ളും അ​ഭി​ന​ന്ദി​ച്ചു. ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ എ​ല്ലാ ക​ക്ഷി​ക​ളും പി​ന്തു​ണ അ​റി​യി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ഒ​രേ സ്വ​ര​ത്തി​ല്‍ സം​സാ​രി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.



സു​ര​ക്ഷാ സേ​ന​ക​ളു​ടെ ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​രി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.