വിശുദ്ധപദവി പ്ര​ഖ്യാ​പ​നം ത​ത്സ​മ​യം
വിശുദ്ധപദവി പ്ര​ഖ്യാ​പ​നം ത​ത്സ​മ​യം
തി​​​രു​​​ക്കു​​​ടും​​​ബ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക മ​​​റി​​​യം ത്രേ​​​സ്യ, ക​​​ർ​​​ദി​​​നാ​​​ൾ ന്യൂ​​​മാ​​​ൻ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ഞ്ച് പു​​​ണ്യാ​​​ത്മാ​​​ക്ക​​​ളു​​​ടെ വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ത​​​ത്സ​​​മ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ശാ​​​ലോ​​​മി​​​ന്‍റെ ഇം​​​ഗ്ലീ​​​ഷ് (ശാ​​​ലോം വേ​​​ൾ​​​ഡ്), മ​​​ല​​​യാ​​​ളം (ശാ​​​ലോം ടെ​​​ലി​​​വി​​​ഷ​​​ൻ) ചാ​​​ന​​​ലു​​​ക​​​ൾ. ഇ​​​ന്ന് ഇ​​ന്ത്യ​​ൻ​​സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.40 (വ​​​ത്തി​​​ക്കാ​​​ൻ സ​​​മ​​​യം രാ​​​വി​​​ലെ 10.10) നാ​​​ണ് വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ. ടി.​​​വി ചാ​​​ന​​​ലി​​​ന് പു​​​റ​​​മെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യാ പ്ലാ​​​റ്റ് ഫോ​​​മു​​​ക​​​ളി​​​ലും സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ശാ​​​ലോം മ​​​ല​​​യാ​​​ളം ടെ​​​ലി​​​വി​​​ഷ​​​ന്‍റെ നോ​​​ർ​​​ത്ത് അ​​​മേ​​​രി​​​ക്ക, യൂ​​​റോ​​​പ്പ് ചാ​​​ന​​​ലു​​​ക​​​ളി​​​ലും ത​​​ത്സ​​​മ​​​യ സം​​​പ്രേ​​​ഷ​​​ണം ഉ​​​ണ്ടാ​​​കും.

അ​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി, മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ വി​​​ശു​​​ദ്ധ ജീ​​​വി​​​ത​​​വ​​​ഴി​​​ക​​​ൾ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ത്സ​​​മ​​​യ ച​​​ർ​​​ച്ച ശാ​​​ലോ​​​മി​​​ന്‍റെ സ്റ്റു​​​ഡി​​​യോ​​​യി​​​ൽ​​​നി​​​ന്ന് 11.30 മു​​​ത​​​ൽ മ​​​ല​​​യാ​​​ളം ചാ​​​ന​​​ലി​​​ൽ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. ഫാ. ​​​ജെ​​​റി​​​ൻ സി.​​​എം.​​​ഐ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​കു​​​ന്ന പ​​രി​​പാ​​ടി​​യി​​​ൽ നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ വി​​​ശു​​​ദ്ധ​​​യു​​​ടെ ജീ​​​വി​​​ത​​​വ​​​ഴി​​​ക​​​ൾ അ​​​നു​​​സ്മ​​​രി​​​ക്കും.

ജ​​​ന്മ​​​ഗൃ​​​ഹം, ക​​​ന്യാ​​​സ്ത്രീ​​​മ​​​ഠം, ക​​​ബ​​​റി​​​ടം തു​​ട​​ങ്ങി വി​​​ശു​​​ദ്ധ​​​യു​​​ടെ ജീ​​​വി​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളു​​​ടെ വീ​​​ഡി​​​യോ​​​യും വ്യ​​​ക്തി​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​ങ്ങ​​​ളും പ്രോ​​​ഗ്രാ​​​മി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​യി​​​രി​​​ക്കും. വി​​​ശു​​​ദ്ധ പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യ അ​​​ത്ഭു​​​ത സൗ​​​ഖ്യം ല​​​ഭി​​​ച്ച ക്രി​​​സ്റ്റ​​​ഫ​​​റി​​​ന്‍റേ​​യും കു​​​ടും​​​ബ​​​ത്തി​​​ന്‍റേ​​​യും സാ​​​ക്ഷ്യ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളു​​​ടെ പ്ര​​​ധാ​​​ന ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ മ​​​ല​​​യാ​​​ള വി​​​വ​​​ര​​​ണ​​​വും ല​​​ഭ്യ​​​മാ​​​ക്കും. തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തു​​​ന്ന പ്ര​​​മു​​​ഖ​​​രു​​​ടെ അ​​​ഭി​​​മു​​​ഖ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശേ​​​ഷാ​​​ൽ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കാ​​​ൻ ശാ​​​ലോ​​​മി​​​ന്‍റെ മാ​​​ധ്യ​​​മ സം​​​ഘം വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. വി​​​ശു​​​ദ്ധ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ‘​ശാ​​​ലോം വേ​​​ൾ​​​ഡി’ലൂ​​​ടെ ത​​​ത്സ​​​മ​​​യം കാ​​​ണാ​​​നു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ചു​​​വ​​​ടെ:
1. shalomworld.org/watchon/connectedtv
2. sshalomworld.org/watchon/apsp
3. shalomworld.org
www.facebook.com/shalomworld
twiter.com/shalomworldtv
1. www.facebook.com/shalomtelevision
2. www.facebook.com/shalomwebministry
3. www.facebook.com/shalomtimes

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.