കൊല്ലം: ശാസ്താംകോട്ട രാജഗിരി ബ്രൂക്ക് ഇന്റർനാഷണല്‍ സ്കൂള്‍ കേരളത്തിലെ വൈജ്ഞാനിക സാമൂഹിക, രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കായി നല്കുന്ന ബ്രൂക്ക് എക്സലന്‍സ് അവാര്‍ഡ് മുന്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബിന് നല്‍കും. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ചലച്ചിത്ര സംവിധായകന് ബ്ലെസി ചെയര്‍മാനും എച്ച്. രമണന്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോയ് മോന് എന്നിവര്‍ വൈസ് ചെയര്മാന്മാരുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
16ന് ബ്രൂക്ക് ഇന്റർനാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ യൂറോപ്പിന്റെ മലങ്കര കത്തോലിക്കാസഭാ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ് കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് പുരസ്കാരം നല്‍കും.
Tags : Dr. Alexander Jacob r Brooke Excellence Award former DGP