x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു


Published: April 25, 2026 10:55 AM IST | Updated: April 25, 2026 10:55 AM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ല​ക്ഷ്മി ന​ഗ​റി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം സ​മീ​പ​ത്തെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലേ​യ്ക്ക് പ​ട​രു​ക​യും ചെ​യ്തു.

ര​മേ​ശ് പാ​ർ​ക്കി​ലെ നാ​നാ​ക് മോ​ട്ട​റി​ന് സ​മീ​പ​മാ​ണ് തീ​പി​ടി​ത്ത​മു‌​ണ്ടാ​യ​ത്. ഉ​ട​ൻ ത​ന്നെ അ​ഗ്നി​ശ​മ​ന സേ​നാ സ്ഥ​ല​ത്തെ​ത്തു​ക​യും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്ന് പ​ട​ർ​ന്ന തീ ​സ​മീ​പ​ത്തെ മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ളെ ബാ​ധി​ച്ചു. ഏ​ക​ദേ​ശം 14 ഫ്ലാ​റ്റു​ക​ളി​ൽ തീ ​പ​ട​ർ​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കെ​ട്ടി​ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന 14 പേ​രെ അ​ഗ്നി​ശ​മ​ന സേ​ന സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Transformer fire Delhi

Recent News

Corehub Up