ഒ​മാ​നി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് പാ​ക്കി​സ്ഥാ​നി​ക​ൾ പി​ടി​യി​ൽ
Saturday, May 10, 2025 1:22 PM IST
മ​സ്ക​റ്റ്: മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട് പാ​ക്കി​സ്ഥാ​നി​ക​ള്‍ ഒ​മാ​നി​ല്‍ പി​ടി​യി​ല്‍. വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളു​മാ​യാ​ണ് ര​ണ്ടു​പേ​രെ​യും റോ​യ​ല്‍ ഒ​മാ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് ക്രി​സ്റ്റ​ൽ മെ​ത്തും 7,300ലേ​റെ സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും പി​ടി​ച്ചെ​ടു​ത്തു.

തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സി​ന്‍റെ കീ​ഴി​ലു​ള്ള ആ​ന്‍റി-​നാ​ർ​ക്കോ​ട്ടി​ക് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് വ​കു​പ്പ്, ബു​റൈ​മി ഗ​വ​ർ​ണ​റേ​റ്റ് പോ​ലീ​സ് ക​മാ​ൻ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.


പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ് അ​റി​യി​ച്ചു.