സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന് പു​തി​യ നേ​തൃ​ത്വം
Wednesday, May 7, 2025 11:53 AM IST
അനിൽ സി. ഇടിക്കുള
അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലും​മ്നി അ​സോ​സി​യേ​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​നി​ൽ സി. ​ഇ​ടി​ക്കു​ള (പ്ര​സി​ഡന്‍റ്), സെ​ബി സി. ​എ​ബ്ര​ഹാം ( വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ജു സൈ​മ​ൺ (സെ​ക്ര​ട്ട​റി), മാ​മ്മ​ൻ ഫി​ലി​പ്പ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ആ​ൻ​സി ജോ​സ​ഫ് (വ​നി​താ സെ​ക്ര​ട്ട​റി), വി​ൻ​സ​ൻ ജോ​ർ​ജ് (ട്ര​ഷ​റ​ർ), സു​മി രൂ​പേ​ഷ് (ആ​ർ​ട്ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.


അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ 34-ാമ​ത് വാ​ർ​ഷി​ക​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ജി​ജോ സി. ​ഡാ​നി​യേ​ൽ ഉദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റ​വ.​ ബി​ജോ എ​ബ്ര​ഹാം, ര​ക്ഷാ​ധി​കാ​രി വി ​ജെ തോ​മ​സ്, സെ​ക്ര​ട്ട​റി സു​നി​ൽ തോ​മ​സ്, ട്ര​ഷ​റ​ർ രൂ​പേ​ഷ് കു​മാ​ർ, ശ്യാം വി. ശ​ശി, സീ​ന മാ​ത്യു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൂ​ർ​വ്വ വി​ദ്യാ​ർ​ഥിക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.