അ​ബു​ദാ​ബി​യി​ല്‍ സ്റ്റോ​ര്‍ തു​റ​ന്ന് പോ​പ്പീ​സ് ബേ​ബി കെ​യ​ര്‍
Thursday, May 8, 2025 4:06 PM IST
അ​ബു​ദാ​ബി: പ്ര​മു​ഖ ബേ​ബി കെ​യ​ര്‍ ഉ​ത്പ​ന്ന റീ​ട്ടെ​യി​ല​റാ​യ പോ​പ്പീ​സ് ബേ​ബി കെ​യ​ര്‍ അ​ബു​ദാ​ബി​യി​ലെ ഡാ​ല്‍​മ മാ​ളി​ല്‍ എ​ക്സ്‌​ക്ലൂ​സീ​വ് ബ്രാ​ന്‍​ഡ് ഔ​ട്ട്‌​ലെ​റ്റ് തു​റ​ന്നു. ക​മ്പ​നി​യു​ടെ ശൃം​ഖ​ല​യി​ലെ 91-ാമ​ത് സ്റ്റോ​റാ​ണ് അ​ബു​ദാ​ബി​യി​ലേ​ത്.

ആ​റ് വ​യ​സു​വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യു​ള്ള വ​സ്ത്ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം, ബേ​ബി ഓ​യി​ല്‍, സോ​പ്പ്, വൈ​പ്സ്, ഫാ​ബ്രി​ക് വാ​ഷ്, ബോ​ഡി വാ​ഷ്, ഷാം​പൂ, ലോ​ഷ​നു​ക​ള്‍, ട​വ​ലു​ക​ള്‍ തു​ട​ങ്ങി​യ അ​വ​ശ്യ ശി​ശു പ​രി​ച​ര​ണ വ​സ്തു​ക്ക​ളും ഈ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണെ​ന്ന് പോ​പ്പീ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നും എം​ഡി​യു​മാ​യ ഷാ​ജു തോ​മ​സ് പ​റ​ഞ്ഞു.


2026 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തോ​ടെ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന അ​ട​ക്കം രാ​ജ്യ​വ്യാ​പ​ക​മാ​യി മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന വി​പ​ണി​ക​ളെ ല​ക്ഷ്യ​മി​ട്ട് മൊ​ത്തം 118 സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കാ​നും പോ​പ്പീ​സ് ബേ​ബി കെ​യ​ര്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.