കുവൈറ്റ് സിറ്റി: രണ്ടരപതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഐസിഎഫ് ജലീബ് റീജൺ ജനറൽ സെക്രട്ടറി നസീർ പി.എ തൃശ്ശൂരിന് ഐസിഎഫ് ജലീബ് റീജൺ കമ്മിറ്റി യാത്രയയപ്പു നൽകി.
എസ്.വൈഎസ് കേരള പ്രസിഡന്റ് ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉപഹാരം നൽകി. മർകസ് നോളജ് സിറ്റി (സിഎഒ) അഡ്വ. തൻവീർ ഉമർ, സയ്യിദ് ഹബീബ് കോയ തങ്ങൾ പൊന്മുണ്ടം, അഹ്മദ് സഖാഫി കാവനൂർ, അബ്ദുൽ അസീസ് കാമിൽ സഖാഫി, അബൂമുഹമ്മദ്, അബ്ദുൽ റസാഖ് സഖാഫി, ഹൈദരലി സഖാഫി എന്നിവർ പങ്കെടുത്തു.