ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് ഹെ​ൽ​ത്ത് അ​വാ​ർ​ഡ് മ​ല​യാ​ളി​യാ​യ ഷി​ബു ജോ​ണ്‍ കീ​രി​പ്പേ​ലി​ന്
Tuesday, October 30, 2018 11:16 PM IST
മെ​ൽ​ബ​ണ്‍: ഇ​രു​പ​താ​മ​ത് ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് ഹെ​ൽ​ത്ത് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യ​ത് മ​ല​യാ​ളി സോ​ഷ്യ​ൽ വ​ർ​ക്ക​ർ. വ​യ​നാ​ട്ടി​ൽ നി​ന്നു​ള്ള ഷി​ബു ജോ​ണ്‍ കീ​രി​പ്പേ​ലി​ലാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം കൈ​വ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​കാ​ല​മാ​യി ഷി​ബു ന​ട​ത്തി​യ പ​രീ​ക്ഷ​ണാ​ർ​ത്ഥ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​ലാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് ആ​രോ​ഗ്യ നൂ​ത​ന പ​രീ​ക്ഷ​ണ മേ​ഖ​ല​യ്ക്ക് കീ​ഴി​ൽ ഷി​ബു ന​ട​ത്തി​യ ’എ ​ട്രാ​ഫി​ക് സി​ഗ്ന​ൽ​സ് ഫ്രെ​യിം വ​ർ​ക്ക് ടു ​ക​പ്പാ​സി​റ്റി അ​സൈ​മെ​ൻ​റ് എ​ന്ന ഗ​വേ​ഷ​ണ​ത്തി​ലാ​ണ് ഈ ​പ​ദ​വി ഷി​ബു​വി​നെ തേ​ടി​യെ​ത്തി​യ​ത്. കൂ​ടാ​തെ ഡി​മെ​ൻ​ഷ്യ രോ​ഗി​ക​ളു​ടെ മാ​ന​സി​ക​വും സാ​മൂ​ഹി​ക​വു​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളെ നൂ​ത​ന​മാ​യ രീ​തി​യി​ൽ തി​രി​ച്ച​റി​യു​വാ​നു​ള്ള ര​ണ്ടു​വ​ർ​ഷ​ത്തെ ഗ​വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഷി​ബു​വി​ന് ഈ​വ​ർ​ഷം മി​ഡ് നോ​ർ​ത്ത് കോ​സ്റ്റ് ഇ​ന്നോ​വേ​ഷ​ൻ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ക​ഴി​ഞ്ഞ 8 വ​ർ​ഷ​ക്കാ​ല​മാ​യി കോ​ഫ്സ് ഹാ​ർ​ബ​ർ ഹോ​സ്പി​റ്റ​ലി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക​റാ​യി സേ​വ​ന​മ​നു​ഷ്ഠി​കു​ന്ന ഷി​ബു​വി​നെ തേ​ടി ഒ​ട്ട​ന​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട് . 2017ലെ ​ന്യൂ സൗ​ത്ത് വെ​യി​ൽ​സ് റി​സ​ർ​ച്ച് ഇം​പാ​ക്ട് അ​വാ​ർ​ഡു ക​ഴി​ഞ്ഞ​വ​ർ​ഷം ഷി​ബു ക​ര​സ്ഥ​മാ​ക്കി. ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് അ​വാ​ർ​ഡ് ച​ട​ങ്ങി​ൽ ഷി​ബു വ​രു​ന്ന മാ​സം അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

റി​പ്പോ​ർ​ട്ട്: എ​ബി പൊ​യ്ക്കാ​ട്ടി​ൽ