അലൻ ചാണ്ടി നിര്യാതനായി
Wednesday, November 7, 2018 10:47 PM IST
ബ്രിസ്ബേയിൻ: സാലിസ്ബറിയിൽ താമസിക്കുന്ന പിറവം ഓണക്കൂർ മുകളേൽ അനിൽ മോൻ - ജീന ദമ്പതികളുടെ മകൻ അലൻ ചാണ്ടി (അനിൽ-10) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് മാൻഡ് ഫീൽഡിലുള്ള ബ്രോഡ് വാട്ടർ യുണൈറ്റിഗ് ചർച്ചിൽ.

ബ്രിസ്ബേയിൻ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ അലന്‍റെ വേർപാട് മലയാളികളെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. സാലിസ്ബറി റോബർട്ട് സൺ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്ന അലൻ, കഴിഞ്ഞ നാലുവർഷമായി അർബുദരോഗത്തിന് ചികിൽസയിലായിരുന്നു.

പിറവം ഓണക്കൂർ നാടിയകുഴിയിൽ കുടുംബാംഗമായ ജീനയാണ് മാതാവ്. സഹോദരി: ക്രിസ്റ്റ.

റിപ്പോർട്ട്: ജോസ് എം. ജോർജ്