ജ​ർ​മ​നി​യി​ലെ സീ​റോ മ​ല​ങ്ക​ര സ​മൂ​ഹ​ത്തി​ന്‍റെ നോ​ന്പു​കാ​ല ധ്യാ​നം മാ​ർ​ച്ച് 23 മു​ത​ൽ
Thursday, March 14, 2019 10:57 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: വ​ലി​യ നോ​യ​ന്പി​ന്‍റെ മു​ന്നോ​ടി​യാ​യി ജ​ർ​മ​നി​യി​ലെ സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ൽ വാ​ർ​ഷി​ക ധ്യാ​നം ന​ട​ത്തു​ന്നു. ക്രി​സ്തു​വി​ന്‍റെ പീ​ഢാ​നു​ഭ​വ ര​ഹ​സ്യ​ങ്ങ​ളെ​ക്കു​റി​ച്ചും ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള ചി​ന്ത​ക​ളി​ലും മ​ന​സി​നെ​യും ജീ​വി​ത​ത്തെ​യും പാ​ക​പ്പെ​ടു​ത്താ​നു​പ​ക​രി​യ്ക്കു​ന്ന വാ​ർ​ഷി​ക ധ്യാ​ന​ത്തി​ലേ​യ്ക്ക് ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മ​ല​ങ്ക​ര സ​ഭാ ക​മ്മ​റ്റി അ​റി​യി​ച്ചു.

1. ഫ്രാ​ങ്ക്ഫ​ർ​ട്ട്/​മൈ​ൻ​സ്: മാ​ർ​ച്ച് 23, 24 (ശ​നി, ഞാ​യ​ർ) രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ. ഫാ. ​ജി​ജോ ജോ​സ​ഫ് പെ​രു​വേ​ലി​ൽ വി.​സി. ധ്യാ​ന​ഗു​രു.
24 ന് ​ഞാ​യ​റാ​ഴ്ച ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ളാ​ഘോ​ഷ​വും ഉ​ണ്ടാ​യി​രി​യ്ക്കും.

Herz Jesu Katholische Kirche Pfarrsaal,Eckenheimer Landstr.324, 60435 Frankfurt am Main.
വി​വ​ര​ങ്ങ​ൾ​ക്ക്: കോ​ശി തോ​ട്ട​ത്തി​ൽ 06109 739832, സ്റ്റെ​ഫാ​ൻ മാ​ണി 0607442942.

2. ക്രേ​ഫെ​ൽ​ഡ് : മാ​ർ​ച്ച് 27 ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​വ​രെ സെ​ന്‍റ് ജോ​ഹാ​ൻ ബാ​പ്റ്റി​സ്റ്റ്, ജോ​ഹാ​ന​സ് പ്ളാ​റ്റ്സ് 40, 47805 ക്രേ​ഫെ​ൽ​ഡ്. ഫാ.​പോ​ൾ മാ​ത്യു ഒ​ഐ​സി ആ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ൾ​ക്ക്: പോ​ൾ മാ​ർ​ക്ക​സ് 02162 979345, ജോ​ർ​ജ്ജ്കു​ട്ടി കൊ​ച്ചേ​ത്തു 02151 316522

3. ബോ​ണ്‍/​കൊ​ളോ​ണ്‍: ഏ​പ്രി​ൽ 6, 7 (ശ​നി, ഞാ​യ​ർ) രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് അ​ഞ്ചു വ​രെ. ഫാ.​ജോ​സ​ഫ് ചേ​ലം​പ​റ​ന്പ​ത്ത്, ഫാ. ​ബി​ജു സ്ക​റി​യ എ​ന്നി​വ​രാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

Heilig Geist Katholische Kirche, Kiefernweg 22, 53127 Bonn.

​വി​വ​ര​ങ്ങ​ൾ​ക്ക്:
വ​ർ​ഗീ​സ് ക​ർ​ണാ​ശേ​രി​ൽ 02233 345668, അ​മ്മി​ണി മാ​ത്യു 0228 643455.

Fr.Santhosh Thomas Koickal (Ecclesiastical Coordinator, SMCC, Region of Germany) 017680383083/06995196592.Fr.Joseph Chelamparambath, Seelsorger for Malankara, Archdiocese Koeln, 022828619809.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ