ഫ്രാ​ങ്ക്ഫ​ർ​ട്ട് സീ​റോ​മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യി​ൽ വാ​ർ​ഷി​ക ധ്യാ​നം ഏ​പ്രി​ൽ 12 മു​ത​ൽ
Friday, March 15, 2019 11:02 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: വ​ലി​യ നോ​യ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​യ്ക്കു​ന്ന വാ​ർ​ഷി​ക ധ്യാ​നം ഏ​പ്രി​ൽ 12 മു​ത​ൽ 14 വ​രെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സെ​ന്‍റ് ക്രി​സ്റ്റ​ഫ​റ​സ് ദേ​വാ​ല​യ​ത്തി​ൽ (St. Christophorus Kirche, Preungesheim, An den Drei Steinen 42c, 60435 Frankfurt am Main) ന​ട​ക്കും.

ക​പ്പൂ​ച്ചി​ൻ സ​ഭാം​ഗ​വും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ ഫാ. ​ഡാ​നി ക​പ്പൂ​ച്ചി​ൻ ഒ​എ​ഫ്എം ആ​ണ് മൂ​ന്നു ദി​വ​സ​വും വ​ച​ന ചി​ന്ത​ക​ൾ ന​ൽ​കി ധ്യാ​നം ന​യി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 12 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​യ്ക്കു​ന്ന ധ്യാ​നം വൈ​കി​ട്ട് ആ​റി​നും ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നു തു​ട​ങ്ങു​ന്ന ധ്യാ​നം വൈ​കു​ന്നേ​രം ആ​റി​നും അ​വ​സാ​നി​യ്ക്കും. ഏ​പ്രി​ൽ 14 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന് ​ആ​രം​ഭി​യ്ക്കു​ന്ന ധ്യാ​നം വൈ​കു​ന്നേ​രം ആ​റി​നും സ​മാ​പി​യ്ക്കും.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും ദി​വ്യ​ബ​ലി​യും, കു​ന്പ​സാ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ​സ്റ്റ​റി​ന് ഒ​രു​ക്ക​മാ​യി​ട്ടു​ള്ള ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ത്മ ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ഉ​യി​ർ​പ്പി​ന്‍റെ ചൈ​ത​ന്യ​വും ജീ​വി​ത വി​ശു​ദ്ധി​യും സാ​ധ്യ​മാ​ക്കി കൃ​പ​യു​ടെ അ​നു​ഗ്ര​ഹം നേ​ടു​വാ​നും എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ.​തോ​മ​സ് വ​ട്ടു​കു​ളം സി​എം​എ​ഫ് അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്:
വി​കാ​രി ഫാ.​തോ​മ​സ് വ​ട്ടു​കു​ളം സി​എം​എ​ഫ് 06961000917, 015735461964, ബി​ജ​ൻ കൈ​ലാ​ത്ത് 01522 9543425. Mails:[email protected]

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ